Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലും നരേന്ദ്ര...

കേരളത്തിലും നരേന്ദ്ര മോദിക്ക്​ അനുകൂലമായ വലിയ മാറ്റം -സുരേന്ദ്രൻ

text_fields
bookmark_border
k surendran press conference about kerala sports council
cancel

കോഴിക്കോട്​: കേരളത്തിലും നരേന്ദ്ര മോദിക്ക്​ അനുകൂലമായ വലിയ മാറ്റം പ്രകടമാണെന്നും എൻ.ഡി.എയുടെ ഉജ്ജ്വലമായ മുന്നേറ്റം ഇൗ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. മൊടക്കല്ലൂർ എ.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരു മുന്നണികൾക്കുമെതിരായ ജനങ്ങളുടെ അഴിമതി വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രകടമാകും. രണ്ട്​ മുന്നണികളും അഴിമതിയുടെ കാര്യത്തിൽ പ്രതിക്കൂട്ടിലായിരിക്കുകയാണ്​. ജമാഅത്തെ ഇസ്​ലാമിയുമായി ഉണ്ടാക്കിയിട്ടുള്ള കൂട്ടുകെട്ടുമൂലം യു.ഡി.എഫി​െൻറ പരമ്പരാഗത വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടായിട്ടുണ്ട്​. യു.ഡി.എഫിൽ മുസ്​ലിം തീവ്രവാദ സംഘടനകളുടെ ആധിപത്യമാണിപ്പോൾ ഉള്ളത്​. ഈ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മൂന്നാം ബദൽ ശക്തിപ്പെടും.

തിരുവനന്തപുരത്ത്​ 20ഓളം വാർഡുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ധാരണയുണ്ടായിരുന്നു. അതു​ നേരത്തേ മനസ്സിലാക്കാൻ സാധിച്ചതിനാൽ ജനങ്ങളിലെത്തിക്കാനായി. ആദ്യമായി ഈ തെര​െഞ്ഞടുപ്പിൽ ക്രോസ്​വോട്ടിങ്ങിനെ അതിജീവിച്ച്​ എൻ.ഡി.എ സ്ഥാനാർഥികൾ വിജയിക്കുമെന്നും സു​േ​രന്ദ്രൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranBJP
News Summary - k surendran about bjp hopes
Next Story