ട്രെയിൻ തീവെപ്പ് ഗോധ്ര ആവർത്തിക്കാനോ എന്ന് സംശയം - ബി.ജെ.പി
text_fieldsന്യൂഡൽഹി: കോഴിക്കോട് ട്രെയിൻ തീവെപ്പ് മറ്റൊരു ഗോധ്ര ആവർത്തിക്കാനുള്ള ശ്രമമാണോയെന്ന സംശയമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഇതിൽ രാജ്യാന്തര വിധ്വംസക ശക്തികൾക്കും കേരളത്തിലെ തീവ്രവാദ സംഘടനകൾക്കും ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഡൽഹി കേരള ഹൗസിൽ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേരള പൊലീസിന്റെ അന്വേഷണം വോട്ട് ബാങ്ക് താൽപര്യത്തിന്റെ അടിസ്ഥാനത്തിലാകാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രിയും പാർട്ടിയും മതഭീകരവാദികളുമായി സൗഹൃദത്തിലാണെന്നും തീവ്രവാദസംഘടനകളുടെ പ്രവർത്തനം സംസ്ഥാനത്ത് ശക്തമാവുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.
സംസ്ഥാനം വലിയ കടക്കെണിയിലും വിലക്കയറ്റത്തിലും പൊറുതിമുട്ടി നിൽക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തേക്ക് പോവുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.