മനസ്സ് വിങ്ങിയാണ് മുരളീധരൻ പാലക്കാട്ട് വന്നതെന്ന് കെ. സുരേന്ദ്രൻ; തള്ളിപ്പറഞ്ഞ പ്രസ്താവന ചർച്ചയാക്കേണ്ടെന്ന് കെ. മുരളീധരന്‍
text_fieldsപാലക്കാട്: മനസ്സ് വിങ്ങിയാണ് കോൺഗ്രസ് നേതാവ് മുരളീധരൻ പാലക്കാട്ട് വന്നതെന്നും കെ മുരളീധരൻ മാന്യനായ രാഷ്ട്രീയ നേതാവാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രൻ. തന്നെയും മാതാവിനെയും അപമാനിച്ചിട്ടും പാർട്ടി പറഞ്ഞപ്പോൾ മുരളീധരൻ പാലക്കാട്ട് എത്തി മാന്യത കാണിച്ചു. എൽ.ഡി.എഫും യു.ഡി.എഫും ഒരുമിച്ച് നിന്ന സ്ഥലങ്ങളിൽ ബി.ജെ.പിക്ക് നേട്ടം ഉണ്ടാകാറുണ്ട്. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ടെന്നും പാലക്കാട് ആധികാരിക വിജയം ബി.ജെ.പി നേടുമെന്നും സുരേന്ദ്രൻ പറഞ്ഞു. ചേലക്കരയിൽ അട്ടിമറി വിജയം കൈവരിക്കുമെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ അവകാശപ്പെട്ടു.
മുനമ്പം വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെങ്കിലും വിഷയത്തിൽ ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മുനമ്പം നിവാസിക്കൾക്ക് വായ്പ എടുക്കാനും നികുതി അടക്കാനും സൗകര്യം ഉണ്ടാക്കണം. ഇവരെ കുടിയൊഴിപ്പിക്കില്ല എന്നതിന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, പത്മജയുടെ പാർട്ടി മാറ്റം സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ മുമ്പ് നടത്തിയ പ്രസ്താവനയെ പാര്‍ട്ടി തള്ളിപ്പറഞ്ഞതാണെന്നും അത് ഇപ്പോൾ ചർച്ചയാക്കേണ്ടതില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പാലക്കാട് യുഡിഎഫിന് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്. വിവാദങ്ങള്‍ കാരണം ശരിയായ ചര്‍ച്ചകള്‍ നടക്കുന്നില്ല. മുനമ്പം പ്രശ്‌നത്തില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. മന്ത്രി വി അബ്ദുറഹിമാന്റെ പ്രസ്താവന അനാവശ്യമാണ്. ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പരമാവധി കലങ്ങട്ടെ എന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. രണ്ട് മതവിഭാഗങ്ങള്‍ തമ്മില്‍ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ബിജെപിക്ക് എന്തിനാണ് മുതലെടുക്കാന്‍ അവസരം ഉണ്ടാക്കി നല്‍കുന്നത്?
വഖഫ് ബോര്‍ഡ് ഇപ്പോള്‍ ശരിയാക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ ഒരു സ്ഥലത്തും ബോര്‍ഡ് നിലനിര്‍ത്തില്ലെന്ന് സുരേഷ് ഗോപി പറയുന്നു. എന്നിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്തതതിൽ സംശയമുണ്ട്. കോണ്‍ഗ്രസിനെ ശരിയാക്കി ബിജെപിയെ വിജയിപ്പിക്കാനാണ് സി.പി.എം അജണ്ട. ഭരണത്തില്‍ നിരാശരായ സി.പി.എം അണികള്‍ യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.