Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടി. രമേശിന്​...

എം.ടി. രമേശിന്​ മറുപടിയുമായി കെ. സുരേന്ദ്രൻ; സ്​പ്രിൻക്ലറിനെച്ചൊല്ലി ബി.ജെ.പിയിൽ പരസ്യപ്പോര്​

text_fields
bookmark_border
k-surendran-an-radakrishnan-mt-ramesh
cancel

തിരുവനന്തപുരം: സ്​പ്രിൻക്ലർ കരാർ വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശിന്​ മറുപടിയുമായി പ്രസിഡൻറ്​ കെ. സു​േ​രന്ദ്രൻ രംഗത്ത്​. രമേശി​​​െൻറ വിമർശനം കാര്യങ്ങൾ മനസ്സിലാക്കാതെ യാണ്​. പ്രാഥമിക ഘട്ടത്തിൽ തന്നെ സി.ബി.ഐ അന്വേഷണം തള്ളിയാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം വലുതായിരിക്കുമെന്ന്​ കെ. സുരേന്ദ്രൻ പറഞ്ഞു.

ഹൈകോടതിയിൽ താൻ ആവശ്യപ്പെട്ടിരിക്കുന്നത്​ കരാർ റദ്ദാക്കണമെന്നാണ്​. വിവരങ്ങൾ ചോരാതിര ിക്കാൻ സുരക്ഷിതത്വം ഉറപ്പുവരുത്തണം. അഴിമതിയുണ്ടെങ്കിൽ വിജിലൻസ്​ അന്വേഷിക്കുകയും വേണം. പ്രതിപക്ഷ നേതാവ്​ പോ ലും ഹൈകോടതിയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

അതേസമയം, കേന്ദ്ര ഏജൻസിയെക്കൊണ്ട്​ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി സംസ്​ഥാന വൈസ്​ പ്രസിഡൻറ്​​ എ.എൻ. രാധാകൃഷ്​ണനും രംഗത്തെത്തി. ഇതുസംബന്ധിച്ച്​​ കേ​ന്ദ്ര​ ആഭ്യന്തര മന്ത്രിക്ക്​ കത്തയച്ചിട്ടുണ്ട്​. വിജിലൻസ്​ അന്വേഷണത്തിന്​ പ്രസക്​തിയില്ല. അത്​ കള്ള​​​െൻറ അടുത്ത്​ താക്കോൽ നൽകുന്നത്​ പോലെയാണ്​. പിണറായിയുടെ കീഴിലാണ്​ വിജിലൻസുള്ളത്​. എ.കെ.ജി സ​​െൻറർ പിണറായി വിജയ​​​െൻറ മകളുടെ കമ്പനിയുടെ ആസ്​ഥാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ സി.ബി.ഐ അന്വേഷണമല്ലാതെ മറ്റൊന്നും അഭികാമ്യമല്ലെന്നാണ്​ സംസ്​ഥാന ജനറൽ ​െസക്രട്ടറി എം.ടി. രമേശ്​ ഫേസ്​ബുക്ക്​ പോസ്​റ്റിൽ പറഞ്ഞത്​. ഇതോടെ ബി.ജെ.പി സംസ്​ഥാന കമ്മിറ്റിയുടെ നേതൃനിരയിലെ ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ്​.

സ്​പ്രിൻക്ലറുമായി ബന്ധ​പ്പെട്ട്​ യു.ഡി.എഫ്​ ഒടുവിൽ സി.പി.എമ്മുമായി ഒത്തുതീർപ്പിന്​ വഴങ്ങിയാലും കേസുമായി ബി.ജെ.പി മുന്നോട്ടുപോകുമെന്ന് മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്​ നേരത്തെ വ്യക്​തമാക്കിയിരുന്നു. തങ്ങൾ ഉറച്ച നിലപാടെടുത്ത്​ മുന്നോട്ട്​ പോകുന്നതിനിടെ, കെ. സുരേന്ദ്രൻ വിജിലൻസ്​ ​അന്വേഷണം ആവശ്യപ്പെട്ടതിനെതിരെ കൃഷ്​ണദാസ്​ പക്ഷത്തിന്​ കടുത്ത അതൃപ്​തിയുണ്ട്​.

ഇക്കാര്യം അവർ കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ്​ റിപ്പോർട്ട്​. കോവിഡ്​ പ്രതിരോധ നടപടികളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്​ഥാന സർക്കാറിനെയും പ്രകീർത്തിച്ച കെ. സുരേന്ദ്രൻ, യു.ഡി.എഫിനെ നിശതമായി വിമർശിച്ച്​ രംഗത്തുവന്നതും പാർട്ടിക്കുള്ളിൽ ചർച്ചവിഷയമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIk surendranmt rameshBJPsprinklran radakrishnan
News Summary - k surendran against mt ramesh
Next Story