പത്രിക തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണണ്ട -കെ. സുരേന്ദ്രൻ
text_fieldsതൃശൂർ: ഗുരുവായൂരിലും തലശ്ശേരിയിലും ബി.ജെ.പി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയത് കണ്ട് ആരും മനപ്പായസം ഉണ്ണണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. എൻ.ഡി.എയ്ക്ക് ആരുമായും സഖ്യമില്ല. പത്രിക തള്ളിയതിൽ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
പത്രിക തള്ളിയതിലൂടെ വരണാധികാരികൾ തെറ്റായ നടപടിയാണ് സ്വീകരിച്ചത്. നീതിനിഷേധമാണ് നടന്നത്. ഇതിനെ നിയമപരമായി നേരിടുമെന്നും നീതി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഉള്ളിലിരിപ്പ് പുറത്തു വന്നു. എൻ.എസ്.എസിനെതിരെ സർക്കാരും സി.പി.എമ്മും പ്രതികാരപരമായ നിലപാടാണ് സ്വീകരിച്ചത്. കാനവും മുഖ്യമന്ത്രിയും പരാജയഭീതിയിലാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
അതേസമയം, സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഹൈകോടതിയെ സമീപിച്ചു. അവധി ദിനമായിട്ടും അടിയന്തിര പ്രാധാന്യം നൽകി ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തന്നെ ഹരജി കോടതി പരിഗണിക്കും. ദേവികുളത്തും എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക തള്ളിയിരുന്നു. ഡമ്മികളുടെ പത്രികയും തള്ളിയതിനാൽ നിലവിൽ ബി.ജെ.പിക്ക് ഗുരുവായൂരിലും തലശ്ശേരിയിലും സ്ഥാനാർഥിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.