ജയരാജൻ പണ്ടേ പേടിത്തൊണ്ടൻ; നെഞ്ചുവേദന ഉടൻ വരും -കെ. സുരേന്ദ്രൻ
text_fieldsകോഴിക്കോട്: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. എൻ.ഡി.എ രാപ്പകൽ സമരം മാനാഞ്ചിറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ജയരാജെൻറ പൊലീസ് സുരക്ഷ വർധിപ്പിച്ചെന്ന വാർത്ത ചൂണ്ടിക്കാട്ടി ജയരാജൻ പണ്ടേ പേടിത്തൊണ്ടനാണെന്ന് അദ്ദേഹം പറഞ്ഞു.
എപ്പോഴും ആരോ വധിക്കുമെന്ന തോന്നലാണ് ജയരാജന്. കോൺഗ്രസും ലീഗും ഉൾപ്പെടെ എല്ലാ പാർട്ടിയിലും നിരവധി ശത്രുക്കളാണ് ജയരാജനുള്ളത്. അരിയിൽ ഷുക്കൂർ വധക്കേസിൽ യു.എ.പി.എ ചുമത്തുമെന്ന് കണ്ടപ്പോൾ നെഞ്ചുവേദന വന്നിരുന്നു. ഇപ്പോൾ ഷുഹൈബ് വധക്കേസ് സി.ബി.െഎക്ക് വിടാനുള്ള സാഹചര്യമുണ്ടായപ്പോൾ പുതിയ അടവെടുക്കുകയാണ്. നെഞ്ചുവേദന ഉടൻ വരും. എത്ര പൊലീസിെൻറ അകമ്പടിയുണ്ടായാലും നിയമത്തിെൻറ മുന്നിൽനിന്ന് ജയരാജന് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ചെങ്ങന്നൂരിൽ വോട്ട് കൂട്ടാനല്ല ജയിക്കാനാണ് ബി.ജെ.പി മത്സരിക്കുന്നതെന്നും അതിനാൽ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നും കെ.എം. മാണി അഴിമതിക്കാരനാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പിന്നീട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.