Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജലീലി​െൻറ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക് -കെ. സുരേന്ദ്രൻ
cancel
Homechevron_rightNewschevron_rightKeralachevron_rightജലീലി​െൻറ ഇടപാടുകളില്‍...

ജലീലി​െൻറ ഇടപാടുകളില്‍ മുഖ്യമന്ത്രിക്കും പങ്ക് -കെ. സുരേന്ദ്രൻ

text_fields
bookmark_border

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലി​െൻറ വഴിവിട്ട പല ഇടപാടുകള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അതുകൊണ്ടാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തികതട്ടിപ്പ്​ കേസില്‍ ആരോപണ വിധേയനായ മന്ത്രിയെ സംരക്ഷിക്കുന്നത്​. കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണറായി വിജയനും സംഘത്തിനുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഇ.പി. ജയരാജനെതിരെ ആരോപണമുണ്ടായപ്പോള്‍ രാജി​െവപ്പിച്ചയാളാണ് പിണറായി. എന്ത് പ്രത്യേകതയാണ് ജയരാജനെ അപേക്ഷിച്ച് ജലീലിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിദേശരാജ്യങ്ങളുമായി പ്രളയാനന്തരം നടത്തിയ പല ഇടപാടുകളിലും മുഖ്യമന്ത്രിക്കും ജലീലിനും പങ്കുണ്ട്. അതുകൊണ്ടാണ് ജലീലിനെ തൊടാന്‍ പിണറായി വിജയന്‍ ധൈര്യംകാണിക്കാത്തത്. 'സത്യം അന്തിമമായി വിജയിക്കും' എന്ന​ ജലീലി​െൻറ പ്രസ്​താവന അഭിസാരികയുടെ ചാരിത്ര്യ പ്രസംഗമാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelK SurendranPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story