Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളളു കുടിച്ച കുരങ്ങനെ...

കളളു കുടിച്ച കുരങ്ങനെ തേളു കുത്തി‌യ അവസ്ഥയാണ് മുഖ്യമന്ത്രിയുടെതെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
k surendran
cancel

തിരുവനന്തപുരം: മാനസിക നില തെറ്റിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി കെ. സുരേന്ദ്രൻ. സമനില തെറ്റിയവർക്കാണ് മറ്റുള്ളവർക്ക് സമനില തെറ്റിയെന്ന് തോന്നുകയെന്ന് കെ. സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആര്‍ക്കാണ് സമനില തെറ്റിയതെന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ട എല്ലാവര്‍ക്കും അറിയാം. കളളു കുടിച്ച കുരങ്ങനെ തേളു കുത്തി‌യ അവസ്ഥയാണ് മുഖ്യമന്ത്രിയുടെതെന്നും കെ. സുരേന്ദ്രൻ പരിഹസിച്ചു. ഒരു ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി വികാരവിക്ഷുബ്ധനാകുകയാണ്. അതുകൊണ്ട് ഒന്നും പറയാനില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു. സ്വന്തം നിഴലിനോടു പോലും മുഖ്യമന്ത്രിക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ ചോദ്യങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു. ഭീഷണിയെയും പേടിപ്പിക്കലിനെയും മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranPinarayi VijayanPinarayi VijayanPinarayi Vijayan
Next Story