കെ. സുരേന്ദ്രൻ ‘ബഡാ ഫൈറ്റർ’, ശ്രീജിത്ത് പണിക്കർ പക്വതയില്ലാത്തവൻ -പി. രഘുനാഥ്
text_fieldsതിരുവനന്തപുരം: വിദ്യാർഥി യുവജന രാഷ്ട്രീയത്തിലൂടെ ത്യാഗോജ്വല സമര പോരാട്ടങ്ങളിലൂടെ ബഡാ ഫൈറ്ററായാണ് കെ. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതെന്ന് സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ്. സുരേന്ദ്രനെതിരെ പരസ്യവിമർശനമുന്നയിച്ച സംഘ്പരിവാർ സഹയാത്രികനായ ശ്രീജിത്ത് പണിക്കർ,യാതൊരു മര്യാദയും പക്വതയും ഇല്ലാത്തവനാണെന്ന് സോഷ്യൽ മീഡിയയിലൂടെ സ്വയം വ്യക്തമാക്കിയിരിക്കുകയാണെന്നും രഘുനാഥ് ആരോപിച്ചു.
തൃശൂരിൽ ബി.ജെ.പി നേതാവ് സുരേഷ് ഗോപിയുടെ വിജയത്തെ തുടർന്ന് ശ്രീജിത്ത് പണിക്കരും കെ. സുരേന്ദ്രനും തമ്മിൽ ഉടലെടുത്ത വാക്പോരിനെ തുടർന്നാണ് രഘുനാഥിന്റെ വിമർശനം.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
മറുനാടൻ്റെയോ 'രാഷ്ട്രീയ നിരീക്ഷകരുടെയോ പിൻതുണയോടെയോ വളർന്ന രാഷ്ട്രീയ നേതാവല്ല കെ സുരേന്ദ്രൻ...
നരേന്ദ്രമോദിജി വേട്ടയാടപ്പെട്ടതുപോലെ കേരളത്തിൽ വേട്ടയാടപ്പെട്ട നേതാവാണ് കെ. സുരേന്ദ്രനും.....
വിദ്യാർത്ഥി , യുവജന രാഷ്ട്രീയത്തിലൂടെ , ത്യാഗോജ്വല സമര പോരാട്ടങ്ങളിലൂടെ ബെഡാ ഫൈറ്ററായാണ് BJP സംസ്ഥാന പ്രസിഡണ്ട് പദവിയിലെത്തുന്നത്...... 40 വർഷമായി ആ പോരാട്ടം തുടരുകയാണ്.
മറ്റ് പാർട്ടികളിലെ രീതിയല്ല BJP യിലേത്.....
കൂട്ട് ഉത്തരവാദിത്വം ആണ് BJP യുടെ മുഖമുദ്ര.....
BJP നേതാക്കളും പ്രവർത്തകരും തമ്മിൽ
കുടുംബാന്തരീക്ഷത്തിലുള്ള ബന്ധമാണ്....
ഒരോ ചുമതലക്കാരും തങ്ങളുടെ ഉത്തരവാദിത്വം ഭംഗിയായി വിജയിപ്പിക്കുവാനുള്ള ശ്രമമാണ് നടത്തുക .... കഴിഞ്ഞ 2 വർഷമായി സുരേഷ് ഗോപിയെ മുൻ നിർത്തി BJP സംസ്ഥാന പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ ലോകസഭാ തിരഞ്ഞെടുപ്പ് തെയ്യാറെടുപ്പ് തുടങ്ങിയിരുന്നുവെന്ന് ഏതിരാളികൾക്ക് പോലും അറിയാവുന്ന കാര്യമാണ്. നരേന്ദ്ര മോദിജി പങ്കെടുത്ത, ലക്ഷകണക്കിന് സ്ത്രീകൾ പങ്കെടുത്ത പരിപാടിയും യുവാക്കൾ പങ്കെടുത്ത പരിപാടികളും കെ.സുരേന്ദ്രൻ്റെ നേതൃപാടവമായിരുന്നുവെന്ന് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
സംസ്ഥാന അദ്ധ്യക്ഷനും ടീമും സംസ്ഥാനത്ത് മുഴുവൻ മുന്നേറാൻ ശ്രമിക്കും, ജില്ലാ , മണ്ഡലം ടീം അവരുടെ ചുമതല നിർവ്വഹിക്കും...... 20 % വോട്ടും ഒരു സീറ്റിൽ വിജയവും മറ്റ് 2സീറ്റിൽ ചെറിയ വോട്ടിൻ്റെ പരാജയവും നിരവധി മണ്ഡലങ്ങളിലെ വൻമുന്നേറ്റങ്ങളും സംസ്ഥാന BJP യ്ക്ക് കരുത്തു പകരുന്നതാണ്. അതിനെ കുറച്ച് കാണിക്കാനുള്ള ചിലരുടെ ശ്രമമാണ് ചാനലിൽ നടക്കുന്നത്.
ചാനലിൽ പോയി എന്തും പറയാം എന്ന് വിചാരിക്കുന്ന നീരീക്ഷകരെ വിമർശിക്കുവാനും തിരുത്തുവാനും ഉളള സ്വാതന്ത്ര്യവും ഞങ്ങൾക്കുണ്ട്....
യാതൊരു മര്യാദയും പക്വതയും ഇല്ലാത്തവനാണ് താൻ എന്ന് പണിക്കർ സോഷ്യൽ മീഡിയയിലൂടെ സ്വയം വ്യക്തമാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.