ചെടിച്ചട്ടിയിൽ കൊടിമരം; കെ. സുരേന്ദ്രന് ട്രോൾ മഴ
text_fieldsലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായുള്ള ബി.ജെ.പിയുടെ കാമ്പയിനാണ് 'എന്‍റെ കുടുംബം ബി.െജ.പി കുടുംബം' എന്നത്. ഇതിന്‍റെ ഭാഗമായി നേതാക്കളും പ്രവർത്തകരും തങ്ങളുടെ വീടുകളിൽ ബി.ജെ.പി പതാക ഉയർത്താൻ പാർട്ടി ആഹ്വാനം ചെയ്തിരുന് നു.
കാമ്പയിന്‍റെ ഭാഗമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും വീട്ടിൽ കൊടിമരം നാട്ടുകയും അതിൽ ബി.ജെ.പി പതാക ഉയർത്തുകയും ചെയ്തു. ഇക്കാര്യം അനുയായികൾക്ക് പ്രചോദനമാകാൻ ചിത്രം സഹിതം 'എന്‍റെ കുടുംബം ബി.െജ.പി കുടുംബം കാമ്പയിന്‍റെ ഭാഗമായി വീട്ടിൽ പാർട്ടി പതാക ഉയർത്തി' എന്ന അടിക്കുറിപ്പോടെ സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.
പോസ്റ്റ് വന്നതിന് പിന്നാലെ സുരേന്ദ്രനെ വിമർശിച്ചും ട്രോളിയും നിരവധി പേർ രംഗത്തു വന്നു. ബ്ലോക്ക് ഇട്ട് മനോഹരമാക്കിയ വീടിന്‍റെ മുറ്റത്ത് മണ്ണിൽ കൊടിമരം നാട്ടാതെ ചെടിച്ചട്ടിയിൽ കൊടിമരം നാട്ടിയതാണ് വിമർശനത്തിന് വഴിവെച്ചത്.
''കൊടി മരത്തിന് ഉറപ്പ് പോരല്ലോ ഒരു കാറ്റ് അടിച്ചാൽ വീഴും, കൊടി വളരാനാണോ ചെടിച്ചട്ടിയിൽ നട്ടത്, ചെടിച്ചട്ടി ആയത് നന്നായി.. അടുത്ത വീട്ടിലോട്ട് പറിച്ചുനടാല്ലോ, ചെടിച്ചട്ടിയിൽ പതാകയും നടുവാൻ സാധിക്കുമെന്ന് മലയാളിയെ പഠിപ്പിച്ച സംഘ മിത്രമേ അങ്ങേക്ക് അഭിവാദ്യങ്ങൾ, ഇവിടെ വളരില്ല എന്നുറപ്പുള്ളത് കൊണ്ടാവും പൂച്ചട്ടിയിൽ കൊടി നട്ടത്'' എന്നിങ്ങനെ പോകുന്നു കമന്‍റ് ബോക്സിലെ പ്രതികരണങ്ങൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.