ബി.ജെ.പിയുടെ ക്രൈസ്തവ ‘സ്നേഹയാത്ര’ തുടങ്ങി; കെ. സുരേന്ദ്രൻ സീറോ മലബാര്‍ സഭ ആസ്ഥാനത്ത്
text_fieldsകൊച്ചി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്രിസ്മസ് സന്ദേശം കൈമാറാനാണ് സന്ദർശനം.
ക്രിസ്മസിനോടനുബന്ധിച്ച് ബി.ജെ.പി ‘സ്നേഹയാത്ര’ എന്ന പേരിൽ കേരളത്തിൽ നടത്തുന്ന പരിപാടിക്ക് തുടക്കം കുറിച്ചാണ് സുരേന്ദ്രൻ ആലഞ്ചേരിയെ സന്ദർശിക്കുന്നത്. ബി.ജെ.പി നേതാവ് ഡോ. കെ.എസ്. രാാകൃഷ്ണനും ഒപ്പമുണ്ട്. കൂടിക്കാഴ്ച റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് പ്രവേശനം നൽകിയിട്ടില്ല.
കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സന്ദർശനത്തിന് ശേഷം സുരേന്ദ്രനും സംഘവും വരാപ്പുഴ അതിരൂപതയിലും പോകുമെന്നറിയുന്നു.
ഇന്നുമുതൽ ഡിസംബർ 31 വരെയാണ് ‘സ്നേഹയാത്ര’. ക്രൈസ്തവ ഭവനങ്ങളും അരമനകളും ഇക്കാലയളവിൽ സന്ദര്‍ശിക്കും. ക്രൈസ്തവരുടെ വിശ്വാസം ആര്‍ജിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പത്തുദിവസം നീളുന്ന സ്നേഹയാത്ര. ഈസ്റ്റര്‍ദിന സ്നേഹയാത്രകളെക്കാള്‍ വിപുലമായ തോതിലാകും ക്രിസ്മസ് സ്നേഹയാത്ര. ക്രൈസ്തവ സമൂഹത്തെ ഒപ്പംകൂട്ടാനുള്ള ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഈസ്റ്റര്‍ദിന സന്ദര്‍ശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.