Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതനിക്കെതിരെ പൊലീസ്​...

തനിക്കെതിരെ പൊലീസ്​ കൂടുതൽ കള്ളക്കേസുകൾ ചുമത്തുന്നു -കെ. സുരേന്ദ്രൻ

text_fields
bookmark_border
തനിക്കെതിരെ പൊലീസ്​ കൂടുതൽ കള്ളക്കേസുകൾ ചുമത്തുന്നു -കെ. സുരേന്ദ്രൻ
cancel

കോഴിക്കോട്​: പൊലീസ്​ തന്നോട്​ കാണിക്കുന്നത്​ അടിയന്തരാവസ്​ഥ കാലത്ത്​ പോലുമില്ലാത്ത തരത്തിലുള്ള മനുഷ്യാവകാശ ലംഘനമാണെന്ന്​ ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. തന്നെ കൂടുതൽ കള്ളക്കേസുകളിൽകുടുക്കാനാണ്​ പൊലീസ്​ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കണ്ണൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുന്നതിന്​ മുമ്പ്​ കോഴിക്കോട്​ സബ്​ ​ജയിലിനു മുമ്പിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രവർത്തകർ വിഷയത്തിൽ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

സുരേന്ദ്രനെ കണ്ണൂരിലേക്ക്​ കൊണ്ടു പോകുന്നതോടനുബന്ധിച്ച്​ നിരവധി ബി.ജെ.പി പ്രവർത്തകരും ജില്ലാ നേതാക്കളുമാണ്​ ജയിൽ പരിസരത്ത്​ എത്തിച്ചേർന്നത്​. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയതാണെന്ന്​ ആരോപിച്ച്​ ബി.ജെ.പി പ്രവർത്തകർ ജയിലിനു മുന്നിൽ പ്ലക്കാർഡുകളേന്തി നാമജപ പ്രതിഷേധം നടത്തിയിരുന്നു
ശരണം വിളികളോടെയാണ്​ പ്രവർത്തകർ അദ്ദേഹത്തെ യാത്രയാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam newspolice actionBJP
News Summary - k surendran criticize police action against him -kerala news
Next Story