കെ. സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് ഹരജിയിൽ 67 സാക്ഷികൾക്ക് സമൻസ്
text_fieldsകൊച്ചി: മഞ്ചേശ്വരം മണ്ഡലത്തിലെ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍റെ തെരഞ്ഞെടുപ്പ് ഹരജിയിൽ 67 സാക്ഷികൾക്ക് സമൻസ് അയക്കാൻ ഹൈകോടതി നിർദേശം.
മുസ്ലീംലീഗിലെ അബ്ദുൽ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് കെ. സുരേന്ദ്രൻ ഹരജി നൽകിയത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടർമാരുടെ പേരിൽ കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരെ നേരിട്ട് വിളിച്ചു വരുത്തുന്നതിന് ഉത്തരവിടണമെന്നുമാണ് ആവശ്യം.
മരിച്ചുപോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ വിജയിയായ അബ്ദുൽ റസാഖിന് അനുകൂലമായി വ്യാപകമായി കള്ളവോട്ട് നടന്നതായി ആരോപിച്ചാണ് സുരേന്ദ്രൻ ഹരജി നൽകിയിരിക്കുന്നത്. അബ്ദുൽ റസാഖ് 89 വോട്ടുകൾക്കാണ് കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. കള്ളവോട്ട് നടന്നില്ലായിരുന്നെങ്കിൽ തെൻറ വിജയം ഉറപ്പായിരുന്നെന്നാണ് സുരേന്ദ്രെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.