Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുരേന്ദ്രന്​...

കെ. സുരേന്ദ്രന്​ ജാമ്യം; പുറത്തിറങ്ങാനാകില്ല

text_fields
bookmark_border
കെ. സുരേന്ദ്രന്​ ജാമ്യം; പുറത്തിറങ്ങാനാകില്ല
cancel

കണ്ണൂർ: ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്​​ ജാമ്യം. കണ്ണൂർ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ജാമ്യം അനുവദിച്ചത്​. കണ്ണൂര്‍ ഡിവൈ.എസ്.പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവരെ ഭീഷണിപ്പെടുത്തിയ കേസിലാണ്​ ജാമ്യം ലഭിച്ചത്​. കേസിൽ സുരേന്ദ്രനെതിരെ പ്രൊഡക്ഷൻ വാറണ്ടുണ്ടായിരുന്നു. അത്​ പ്രകാരമാണ്​ പൊലീസ്​ സുരേന്ദ്രനെ ഹാജരാക്കിയത്​.

ശബരിമലയിലെ നിരോധനാജ്​ഞ ലംഘിച്ചതിന്​ നിലയ്ക്കലിൽ നിന്നു അറസ്റ്റിലായ കെ. സുരേന്ദ്രനെ കൊട്ടാരക്കര സബ്​ ജയിലിൽ നിന്നാണ്​ കണ്ണൂർ മജിസ്​ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്​. ഇന്നലെ കോഴിക്കോട്​ സബ്​ജയിലിൽ എത്തിച്ച സുരേന്ദ്രനെ ഇന്നാണ്​ കണ്ണൂരിലെത്തിച്ചത്​.

അതേസമയം, ജാമ്യം ലഭിച്ചെങ്കിലും സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്ര​​​​​െൻറ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. അതിനാൽ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിച്ചേക്കും. ചൊവ്വാഴ്ച്ച വീണ്ടും സുരേന്ദ്ര​​​​​െൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam newskannur casesabarimala caseKerala News
News Summary - K Surendran Got Bail - Kerala News
Next Story