മുഖ്യമന്ത്രി നിയമസഭയിൽ ഒളിച്ചോടി -കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്തിനെ കുറിച്ച ചർച്ചയിൽ ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സ്വപ്നക്ക് പിന്നിൽ സംഘ്പരിവാറിെൻറ ഗൂഢാലോചനയാണെന്ന് പിണറായി വിലപിക്കുന്നത് കാണുമ്പോൾ ജനങ്ങൾ പുച്ഛിക്കും. ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനപോലും തെളിയിക്കാനാവാത്ത അദ്ദേഹത്തിന് രാജിവെക്കുന്നതുതന്നെയാണ് നല്ലത്.
ദിവസവും നാമം ജപിക്കുന്നത് പോലെ സംഘ്പരിവാർ, സംഘ്പരിവാർ എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന് പിണറായി കരുതരുത്. സംഘ്പരിവാറിനോ ബി.ജെ.പിക്കോ എച്ച്.ആർ.ഡി.എസുമായി ബന്ധമില്ല. മുൻ എസ്.എഫ്.ഐ നേതാക്കളും ഇപ്പോഴും സി.പി.എമ്മുമായി ബന്ധമുള്ളവരുമാണ് ഈ കമ്പനി നടത്തുന്നത്. എന്തുകൊണ്ടാണ് ഇത്രയും വലിയ ആരോപണം കുടുംബത്തിനെതിരെ വരെ ഉന്നയിച്ചിട്ടും സ്വപ്നക്കെതിരെ മുഖ്യമന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കാത്തത്? മറയ്ക്കാൻ പലതുമുള്ളതുകൊണ്ടാണ് പിണറായി ഒളിച്ചുകളിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഇസ്ലാമോഫോബിയയുടെ ഭാഗമായാണെന്ന ഇടതുപക്ഷ എം.എൽ.എയുടെ നിലപാട് വർഗീയത ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.