പത്മജയുടെ ബി.ജെ.പി പ്രവേശനം: കോൺഗ്രസിന്റെ പതനം തുടങ്ങിയെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കെ.കരുണാകരന്റെ മകൾ പത്മജവേണുഗോപാലിന്റെ ബി.ജെ.പി പ്രവേശനത്തോടെ കോൺഗ്രസിന്റെ പതനം തുടങ്ങിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മോദിയുടെ ഭരണത്തിൽ ആകൃഷ്ടരായി പലരും ബി.ജെ.പിയിലെത്തുന്നുണ്ട്. നേരത്തെ എ.കെ.ആന്റണിയുടെ മകൻ വന്നു. ഇപ്പോൾ കേരളത്തിന്റെ ലീഡർ കരുണാകരന്റെ മകൾ തന്നെ പാർട്ടിയിലെത്തുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും വർഗീയ കക്ഷികളുമായി ചേർന്നുള്ള പ്രവർത്തനത്തേയും എതിർക്കാൻ ഇവിടെ ബി.ജെ.പി മാത്രമേയുള്ളുവെന്ന സ്ഥിതി വരാൻ പോവുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുമ്പ് സി.പി.എമ്മിലേക്ക് പോയവരാണ് പത്മജയുടെ ബി.ജെ.പി പ്രവേശനത്തെ വിമർശിക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഇ.ഡിയെ പേടിച്ചാണ് പത്മജ ബി.ജെ.പിയിൽ പോകുന്നതെന്ന് വിമർശിച്ചയാൾ മുമ്പ് ബി.ജെ.പിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു. അഭിമന്യു കൊലക്കേസിൽ തെളിവുകൾ അപ്രത്യക്ഷമായത് യാദൃശ്ചികമല്ല. ഇതിന് പിന്നിൽ ഉന്നത സി.പി.എം നേതൃത്വത്തിന്റെ ഇടപെടലുണ്ട്. സംസ്ഥാനത്ത് സി.പി.എം-പോപ്പുലർ ഫ്രണ്ട് ധാരണയുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.