സീറ്റൊന്നു പോയി; പാർട്ടി അടിത്തറയിൽ യാതൊരു വിള്ളലുമുണ്ടായിട്ടില്ല -കെ. സുരേന്ദ്രൻ
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അടിത്തറയിൽ യാതൊരു വിള്ളലുമുണ്ടായിട്ടില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സീറ്റൊന്ന് പോയി, പക്ഷേ അടിത്തറയിൽ വിള്ളലുണ്ടായിട്ടില്ല. തനിക്കെതിരെ ഗൂഢാലോചന നടത്തിയ പ്രസീതയും സി.പി.എം നേതാവ് പി. ജയരാജനും കൂടിക്കാഴ്ച നടത്തിയെന്ന തന്‍റെ ആരോപണം ജയരാജൻ നിഷേധിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഈ നാട്ടിലെ ജനങ്ങൾക്കറിയാം ഞങ്ങളുടെ വോട്ടുബാങ്ക് എവിടെയാണ് നിൽക്കുന്നത്. ഞങ്ങളുടെ അടിത്തറയിൽ ഒരു വിള്ളലുമുണ്ടായിട്ടില്ല. സീറ്റൊന്നു പോയി. അതിനെ സംബന്ധിച്ച് ഞങ്ങൾ ആവശ്യമായ നടപടികൾ എടുക്കും. ആഫ്റ്റർ നെഹ്‌റു ഇ.എം.എസ് എന്നല്ലേ സി.പി.എം പറഞ്ഞത്. ഇപ്പോൾ എവിടെയെത്തി. എത്ര സീറ്റുണ്ട് ലോക്‌സഭയിൽ? അതുകൊണ്ട് ആ വർത്തമാനത്തിലൊന്നും കാര്യമില്ല. ബംഗാളിൽ ഒരു സീറ്റു പോലും സി.പി.എമ്മിന് കിട്ടിയില്ല. ഒറ്റൊരു സീറ്റു നിങ്ങൾക്കുണ്ടായിരുന്നില്ല. 35 കൊല്ലം നിങ്ങൾ ഭരിച്ച സംസ്ഥാനമാണ്. നിങ്ങളുടെ പാർട്ടി അവിടെ വട്ടപ്പൂജ്യമായി. സീതാറാം യെച്ചൂരിക്ക് ഒരു വേവലാതിയുമില്ലേ?' - സുരേന്ദ്രൻ ചോദിച്ചു.
അറസ്റ്റിനെ ഭയന്ന് ഡൽഹിയിലിരിക്കുന്ന ഒരാളല്ല ഞാൻ. കേരളത്തിലെ കാര്യം അന്വേഷിക്കാൻ ദേശീയ നേതൃത്വം ഒരു കമീഷനെയും നിയോഗിച്ചിട്ടില്ല. വ്യാജവാർത്തയാണ് മാധ്യമങ്ങൾ നൽകുന്നത്. സിൻഡിക്കേറ്റിന്‍റെ വാർത്തകളാണ് എല്ലാ ദിവസവും വരുന്നത്.
അറസ്റ്റ് ഒഴിവാക്കാൻ ഡൽഹിയിൽ ചെന്നുവെന്നത് വാർത്തയാക്കുന്ന ചാനലുകളുടെയും പത്രങ്ങളുടെയും ഗതികേട് ആലോചിച്ചിട്ട് സങ്കടം തോന്നുന്നതായും രണ്ട് മൂന്ന് ദിവസത്തെ ആയുസ്സിന് അപ്പുറം കള്ളവാർത്തകൾക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. മഞ്ചേശ്വരത്ത് മൊഴി എതിരാണല്ലോ ചോദ്യത്തിന്, നിങ്ങള് കാശു കൊടുത്ത് ആരുടെയെങ്കിലും മൊഴിയുണ്ടാക്കുന്നതിന് ഞാനെന്തു ചെയ്യാനാ എന്ന് സുരേന്ദ്രൻ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.