Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുരേന്ദ്രന്‍റെ...

കെ. സുരേന്ദ്രന്‍റെ ജാമ്യം: ധർമവിജയമെന്ന് ശ്രീധരൻപിള്ള

text_fields
bookmark_border
കെ. സുരേന്ദ്രന്‍റെ ജാമ്യം: ധർമവിജയമെന്ന് ശ്രീധരൻപിള്ള
cancel

തിരുവനന്തപുരം : കെ. സുരേന്ദ്രന്​ ജാമ്യം അനുവദിച്ച ഹൈകോടതി നടപടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള ്ള സ്വാഗതം ചെയ്തു. അധർമത്തിനെതിരെ ധർമം നേടിയ വിജയമാണിതെന്ന് പിള്ള പ്രസ്താവനയിൽ പറഞ്ഞു. സുരേന്ദ്രനെ അറസ്​റ്റ്​ ചെയ്ത നാൾ മുതൽ സംസ്ഥാനവ്യാപകമായി പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന പാർട്ടി പ്രവർത്തകരെയും അണികളേയും അദ്ദേഹം അഭിനന്ദിച്ചു. പിണറായി വിജയന് മന്ത്രിസഭയുടെ ഫാഷിസ്​റ്റ്​ ഭരണത്തിൻകീഴിൽ കേരളത്തിൽ നടക്കുന്ന അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനത്തിനും പൗരാവകാശ ധ്വംസനത്തിനും ഇരയാണ് കെ. സുരേന്ദ്രൻ. ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിനായുള്ള സമരം ബി.ജെ.പി ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsps sreedharan pillaimalayalam news
News Summary - k surendran ps sreedharan pillai -Kerala News
Next Story