'കിറ്റ് ഒരു ഭക്തൻ ക്ഷേത്രത്തിന് നൽകിയ വഴിപാട്'; കിറ്റിലെ സാധനങ്ങൾ ആദിവാസികൾക്കുള്ളതാണെന്ന് കോൺഗ്രസിനും സി.പി.എമ്മിനും എങ്ങനെ മനസിലായെന്ന് കെ. സുരേന്ദ്രൻ
text_fieldsകൽപ്പറ്റ: വയനാട്ടിലെ ആദിവാസി ഗോത്ര സമൂഹത്തോട് എൽ.ഡി.എഫും യു.ഡി.എഫും മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു ഭക്തൻ ക്ഷേത്രത്തിന് നൽകിയ വഴിപാടാണ് ഇത്തരത്തിൽ ആദിവാസികൾക്ക് കിറ്റ് നൽകാനാണെന്ന് പ്രചരിപ്പിച്ചത്. ബി.ജെ.പിയെ അപമാനിച്ചോളൂ പക്ഷെ ആദിവാസികളെ അപമാനിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
കിറ്റിലുള്ള സാധനങ്ങൾ ആദിവാസികൾക്കുള്ളതാണെന്ന് കോൺഗ്രസിനും സി.പി.എമ്മിനും എങ്ങനെ മനസിലായി? അരിയും പയറും പപ്പടവുമൊന്നും മറ്റുള്ളവർ ഭക്ഷിക്കില്ലെന്നാണോ ഇവർ പറയുന്നത്? പൊലീസ് എഫ്.ഐ.ആർ എന്താണ്? ബി.ജെ.പിക്ക് പങ്കുണ്ടെന്ന് പറയാൻ എന്ത് തെളിവാണുള്ളത്? ടി. സിദ്ദീഖാണ് നീചമായ ആരോപണം ഉന്നയിച്ചത്.
രാഹുൽ ഗാന്ധിക്കും സിദ്ദീഖിനും ആദിവാസികളോട് എന്നും പുച്ഛമാണ്. ഈ നാട്ടിലെ വോട്ടർമാർ അതിന് മറുപടി പറയും. പരാജയഭീതിയാണ് കോൺഗ്രസിന്‍റെ അസ്വസ്ഥതയ്ക്ക് പിന്നിൽ. രാഹുൽ ഗാന്ധി അഞ്ച് വർഷം കൊണ്ട് ആദിവാസികൾക്ക് എന്തു കൊടുത്തു എന്നതാണ് ചോദ്യം. അതാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ക്വിറ്റ് രാഹുൽ എന്നാണ് വയനാട്ടുകാർ പറയുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.