Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുരേന്ദ്രൻ ജയിൽ...

കെ. സുരേന്ദ്രൻ ജയിൽ മോചിതനായി

text_fields
bookmark_border
കെ. സുരേന്ദ്രൻ ജയിൽ മോചിതനായി
cancel

തിരുവനന്തപുരം: കർശന നിർദേശങ്ങളോടെ ജാമ്യം ലഭിച്ച കെ.സുരേന്ദ്രൻ നാപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽ മോചിതനായി . നവംബർ 17ന്​ നിലയ്​ക്കലിൽ നടന്ന പ്രതിഷേധങ്ങൾക്കൊടുവിലാണ്​ സുരേന്ദ്രൻ അറസ്​റ്റിലാകുന്നത്​. 21 ദിവസത്തിനു ശേഷം ​ രാവിലെ 10.30 ഒാടെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന്​ പുറത്തിറങ്ങിയ സുരേന്ദ്രന്​ പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. ​

അറസ്​റ്റ്​ ചെയ്യു​േമ്പാൾ കൂടെയുണ്ടായിരുന്ന ഇരുമുടിക്കെട്ടുമായാണ്​ സു​േ​രന്ദ്രൻ ജയിലിൽ നിന്നിറങ്ങിയത്​. ജയിലിന്​ പുറത്ത്​ ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻ പിള്ള അടക്കം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ സ്വാഗതം ​െചയ്​തു. തുറന്ന ജീപ്പിൽ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കാണ്​ അദ്ദേഹത്തെ പ്രവർത്തകർ കൊണ്ടുപോകുന്നത്​.

15 ഒാളം കേസുകളായിരുന്നു വിവിധ ജില്ലകളിലായി സുരേന്ദ്രനെതിരെ ചുമത്തിയിരുന്നത്​. എല്ലാ കേസുകളിലും ജാമ്യം നേടിയ സുരേന്ദ്രൻ ചിത്തിര ആട്ട വിശേഷപൂജക്കിടെ സ്​ത്രീയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിലാണ്​ ഒടുവിൽ ജാമ്യം നേടിയത്​. രണ്ട്​ പേരുടെ ആൾ ജാമ്യം, രണ്ടു ലക്ഷംരൂപ കെട്ടിവെക്കുക, പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്​, പാസ്​പോർട്ട്​ കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ്​ ഹൈകോടതി ജാമ്യം അനുവദിച്ചത്​.

21 ദിവസത്തിനു ശേഷം ജയിൽ മോചിതനായപ്പോഴും ആചാരലംഘം നടന്നിട്ടില്ല എന്നറിഞ്ഞതിൽ സന്തുഷ്​ടനാണെന്ന്​ സുരേന്ദ്രൻ പറഞ്ഞു. താനൊരു കുറ്റം ചെയ്​തിട്ടില്ല. പാർട്ടി ഒറ്റക്കെട്ടാണ്​. ശബരിമല ആചാരലംഘനത്തിനെതിരെ നിയമവിധേയമായി പ്രതിഷേധം തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam news
News Summary - K Surendran Released From Jail - Kerala News
Next Story