മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് വൻ സ്വീകാര്യതയെന്ന് കെ. സുരേന്ദ്രൻ, പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറായി...
text_fieldsകോട്ടയം: ബി.ജെ.പിക്ക് കേരളത്തിൽ നല്ലനാളുകളാണ് വരാനിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ വൻ സ്വീകാര്യതാണുള്ളത്. കോട്ടയത്തെ പല പ്രമുഖ കുടുംബങ്ങളില്‍പ്പെട്ട 80 ഓളം പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ന് പത്തനംതിട്ടയിലും നിരവധി ആളുകള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കും. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തിനുശേഷം ബി.ജെ.പിയിലേക്ക് വലിയ ഒഴുക്കുണ്ടാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ ചേര്‍ക്കേണ്ടവരുടെ ലിസ്റ്റ് കേരളത്തില്‍ തയ്യാറായിരിക്കുകയാണ്. മോദിയുടെ കേരള സന്ദര്‍ശനത്തോടെ അത്തരക്കാരെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് അനുകൂലമായ എന്തെങ്കിലും നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് അപേക്ഷ. സംസ്ഥാന സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകരെ പറ്റിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു. റബറിന്റെ വിലയില്‍ ഉടൻ മാറ്റങ്ങള്‍ ഉണ്ടാകും. റബറിന്റെ കാര്യത്തില്‍ പ്രകടനപത്രിയില്‍ പറഞ്ഞ കാര്യം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കണം.
നിത്യജീവിതം ദുരിതത്തിലാണ്ടുകൊണ്ടിരിക്കുമ്പോഴുളള പാല്‍ വില വർധന അംഗീകരിക്കാൻ കഴിയില്ല. ഏപ്രിൽ മാസമായതോടെ സംസ്ഥാനത്തിന് ഇനി വില വര്‍ധിപ്പിക്കാന്‍ യാതൊരു സാധനവും ബാക്കിയില്ല. സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നടപടികൾക്കെതിരെ വലിയ ജനരോഷമാണുള്ളത്. വരും നാളുകളിൽ ഇതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങൾ കാണാൻ കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.