Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം സെമിനാർ...

സി.പി.എം സെമിനാർ പാർട്ടി സമ്മേളനം പോലെ ചീറ്റിപ്പോയിയെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
സി.പി.എം സെമിനാർ പാർട്ടി സമ്മേളനം പോലെ ചീറ്റിപ്പോയിയെന്ന് കെ. സുരേന്ദ്രൻ
cancel

തിരുവനന്തപുരം: പൊതുസിവിൽ നിയമത്തിന്റെ പേരിൽ സി.പി.എം കോഴിക്കോട് നടത്തിയത് ഏകപക്ഷീയമായ സെമിനാറാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർട്ടി സമ്മേളനം പോലെ മാറിയ സെമിനാർ ചീറ്റിപ്പോയെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സംവാദം നടത്തുമെന്ന പറഞ്ഞ സി.പി.എം മുസ് ലീം സ്ത്രീകൾക്ക് സംസാരിക്കാൻ അവസരം കൊടുത്തില്ല. പൊതുസിവിൽക്കോഡിനെ അനുകൂലിക്കുന്നവരെ വിളിക്കാതെ വോട്ട്ബാങ്കിന് വേണ്ടിയുള്ള വൃഥാശ്രമമാണ് സി.പി.എം നടത്തിയത്. ഗ്രഹണി പിടിച്ച കുഞ്ഞുങ്ങൾ ഭക്ഷണത്തിന് ആർത്തി കാണിക്കും പോലെയാണ് സി.പി.എം നാല് വോട്ടിന് വേണ്ടിന് പരക്കം പായുന്നത്.

സ്ത്രീ സമത്വവും തുല്യതയും പറഞ്ഞിരുന്ന സി.പി.എം അത് ഉപേക്ഷിച്ചു. വോട്ടിന് വേണ്ടി നിലപാടിൽ വെള്ളം ചേർത്ത സി.പി.എമ്മിന് മുസ് ലീം വോട്ടുംകിട്ടില്ല കൈയിലുള്ള ഹിന്ദു വോട്ടും കിട്ടില്ല. കാപട്യത്തിന്റെ അപ്പോസ്തലനായി യെച്ചൂരി മാറിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ശക്തമായ ഇടപെടൽ കാരണമാണ് കേന്ദ്ര പ്രതിനിധി സംഘം മുതലപ്പൊഴിയിലെത്തുന്നത്. സിൽവർ ലൈനിന്റെ കാര്യത്തിൽ മലക്കം മറിഞ്ഞത് സംസ്ഥാന സർക്കാരാണ്. 50 കോടി ചിലവഴിച്ച് ഡി.പി.ആർ ഉണ്ടാക്കിയതിന് സി.പി.എമ്മും സർക്കാരും ജനങ്ങളോട് മാപ്പ് പറയണം. കേരളത്തിൽ വേഗതയേറിയ ട്രെയിൻ വേണമെന്നതാണ് ബി.ജെ.പി നിലപാട്. ഇ.ശ്രീധരന്റെ ബദൽ നിർദേശം പാർട്ടി വിശദമായി ചർച്ച ചെയ്യുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Surendran
News Summary - K. Surendran said that the CPM seminar has gone astray like a party meeting
Next Story