പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: ഭാരതത്തിന്റെ സംസ്കാരത്തെ ഉയർത്തി പിടിക്കുന്നതും നമ്മുടെ മഹത്തായ ജനാധിപത്യബോധത്തിന്റെ പ്രതീകവുമായ പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർലമെന്റ് മന്ദിര ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ച പ്രതിപക്ഷം ജനാധിപത്യത്തെ പിന്നിൽ നിന്നു കുത്തുന്നവരാണെന്ന് തെളിയിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ ജനാധിപത്യത്തോടും ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന സമീപനത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണിത്. തമിഴ്നാട്ടിലെ സന്ന്യാസിമാർ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാൻ നെഹ്റുവിന് കൊടുത്ത ചെങ്കോൽ മോദി സ്ഥാപിച്ചതിനെ കോൺഗ്രസ് എതിർക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തോടുള്ള നിഷേധാത്മക നിലപാടാണ്.
പുതിയ പാർലമെന്റ് പൂർണമായും ഇന്ത്യൻ നിർമ്മിതമാണെന്നത് ഭാരതീയർക്ക് അഭിമാനിക്കാവുന്നതാണ്. സഹസ്രാബ്ദങ്ങൾ പഴക്കമുള്ള രാജ്യത്തിന്റെ പാരമ്പര്യം ഉൾക്കൊള്ളുന്നതും ആധുനികത വിളങ്ങുന്നതുമാണ് പുതിയ പാർലമെന്റ് മന്ദിരമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.