ചര്‍ച്ച് ബില്ലിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് കെ. സുരേന്ദ്രൻ; ‘കോണ്‍ഗ്രസ് നേതാക്കളുടെ ചെപ്പടിവിദ്യ വിലപ്പോവില്ല’
text_fieldsകോഴിക്കോട്: ചര്‍ച്ച് ബില്ലിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചര്‍ച്ച് ബിൽ നടപ്പാക്കുന്നതിനെ കുറിച്ച് ഒരു ലേഖനം ഓർഗനൈസറിൽ വന്നിട്ടില്ല. 2010ൽ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം പുറത്തുവിട്ട് രാഷ്ട്രീയ വിവാദമാക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി നിലപാടിന് വിരുദ്ധമായി വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്നതിന്‍റെ തലവേദന വി.ഡി. സതീശനും കേരളത്തിലെ കോൺഗ്രസിനുമുണ്ട്. അത് മറച്ചുപിടിക്കാനാണ് കോൺഗ്രസ് നേതാക്കൾ ഈ ചെപ്പടിവിദ്യമായി രംഗത്തുവന്നത്. കേരളത്തിലെ ക്രൈസ്തവ സമൂഹം അത്രമാത്രം മണ്ടന്മാരല്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ആരുടെ സ്വത്തും എപ്പോൾ വേണമെങ്കിലും വഖഫ് ചെയ്യാമെന്നുള്ള കരിനിയമം സമ്പൂർണമായി എടുത്തു കളഞ്ഞിട്ടുണ്ട്. മുനമ്പം നിവാസികൾക്ക് അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവ സഭകൾക്ക് ഈ നിലപാട് തിരിച്ചറിയാൻ സാധിച്ചിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.