Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.വി ഗോവിന്ദൻ...

എം.വി ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ. സുരേന്ദ്രൻ

text_fields
bookmark_border
എം.വി ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് കെ. സുരേന്ദ്രൻ
cancel

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാധ്യമങ്ങൾ തങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം റിപ്പോർട്ട് ചെയ്താൽ മതിയെന്നാണ് സി.പി.എമ്മിൻ്റെ നിലപാട്.

അടിയന്തരാവസ്ഥയെ അനുകരിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഎമ്മിൻറെ ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ ഇരയാവുന്ന മാധ്യമപ്രവർത്തകർക്ക് വേണ്ടി ബി.ജെ.പി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എം.വി ഗോവിന്ദൻ മനസിലാക്കണം.

ഭീഷണിക്ക് മുമ്പിൽ ഇവിടുത്തെ ജനങ്ങൾ മുട്ടുമടക്കില്ല. തുടർഭരണം എന്നത് എന്തും ചെയ്യാനുള്ള ലൈസൻസല്ല. അഴിമതിയും കെടുകാര്യസ്ഥതയും മറക്കാനാണ് സി.പി.എം മാധ്യമങ്ങളോട് കുതിര കയറുന്നത്. എന്നാൽ ജനങ്ങൾ എല്ലാം മനസിലാക്കി കഴിഞ്ഞു. എസ്.എഫ്.ഐ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ കോൺഗ്രസിൻ്റെ യുവജന-വിദ്യാർഥി സംഘടനകൾ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയമാണ്.

എ.ബി.വി.പിയും യുവമോർച്ചയും മാത്രമാണ് സർക്കാർ സ്പോൺസേർഡ് എസ്.എഫ്.ഐ തട്ടിപ്പിനെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranBJP
News Summary - K. Surendran should stop threatening the media by MV Govindan
Next Story