മോദിയുടെയും അമിത് ഷായുടെയും യുദ്ധം സി. പി. എം കാണാനിരിക്കുന്നേയുള്ളൂ– സുരേന്ദ്രൻ
text_fieldsകോഴിക്കോട്: ബി. ജെ. പിത്രിപുരയിലെ വൻ വിജയം നേടിയതിനു പിറകെ സി.പി.എമ്മിനിനെതാരായ പരാമർശവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. ത്രിപുര പിടിച്ചെടുക്കാൻ ബി. ജെ. പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങി തോൽവിയെ ന്യായീകരിക്കുന്നവരോട് സഹതാപമാണെന്നം ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത് കേരളത്തിലായിരിക്കുമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
സി. പി. എമ്മും ബി. ജെ. പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കേരളത്തിലിനി നടക്കാൻ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂയെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിെൻറ പൂർണരൂപം
ബി. ജെ. പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങിയുള്ള മുട്ടാപ്പോക്കുന്യായങ്ങളാണ് പറയുന്നതെങ്കിൽ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല. ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി. ജെ. പി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതൽ സ്വാധീനിക്കാൻ പോകുന്നത് കേരളത്തിലായിരിക്കും. സി. പി. എമ്മും ബി. ജെ. പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.