Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻ ചാണ്ടിയുടെ...

ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ കക്ഷി ചേരാൻ കെ. സുരേ​ന്ദ്രൻ

text_fields
bookmark_border
k-surendran
cancel

കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിലെ തുടർനടപടി തടയണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ കക്ഷി ചേരാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈകോടതിയിൽ. സോളാർ കമീഷൻ റിപ്പോർട്ടിന്മേലുള്ള നടപടികളിൽനിന്ന്​ രക്ഷപ്പെടാനാണ് ഉമ്മൻ ചാണ്ടിയുടെ ഹരജിയെന്നും ഇത്​ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ്​ സുരേന്ദ്രൻ കോടതിയെ സമീപിച്ചിരിക്കുന്നത്​.  

സോളാർ കമീഷൻ മുമ്പാകെ എല്ലാ വിവരങ്ങളും പറയാൻ മുഖ്യമന്ത്രിയെന്ന നിലയിലും സാക്ഷിയെന്ന നിലയിലും ഉമ്മൻ ചാണ്ടിക്ക്​ പല തവണ അവസരം ലഭിച്ചതാണ്​. ഇ​പ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ച്​ കോടതിയിലെത്തുന്നത്​ ദുരുദ്ദേശ്യപരമാണ്​.

കേസിൽ കക്ഷിയായിരുന്ന താൻ സോളാർ കമീഷ​​െൻറ നടപടികളിൽ സജീവമായി പങ്കെടുത്തിരുന്നു. തെളിവെടുപ്പിലും എതിർ വിസ്താരത്തിലും സംബന്ധിച്ചിട്ടുണ്ട്​. ഇൗ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ തന്നെയും കക്ഷി ചേർക്കണമെന്നാണ്​ സുരേന്ദ്ര​​െൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar casekerala newsmalayalam newsBJP
News Summary - K Surendran in Solar Case -Kerala News
Next Story