മയക്കുമരുന്ന് തീവ്രവാദം ശക്തം; പാലാ ബിഷപ്പിന്റെ ആശങ്ക പരിശോധിക്കണം -കെ. സുേരന്ദ്രൻ
text_fieldsതിരുവനന്തപുരം: കേരളത്തിൽ നാർകോട്ടിക് ജിഹാദെന്ന പാലാ ബിഷപ്പിെൻറ അഭിപ്രായത്തിനെതിരെ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും അദ്ദേഹത്തിെൻറ ആശങ്ക പരിശോധിക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മയക്കുമരുന്ന് തീവ്രവാദം എല്ലായിടത്തും ശക്തമാണ്.
ലഹരി മാഫിയയും ഭീകരവാദ സംഘടനകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പാലാ ബിഷപ് പറഞ്ഞത് അദ്ദേഹത്തിെൻറ മാത്രം അഭിപ്രായമല്ല. അനുഭവങ്ങളിൽനിന്നാകും പ്രതികരിച്ചത്. മുമ്പ് ലവ് ജിഹാദില്ലെന്ന് പലരും പറഞ്ഞു. എന്നാൽ, ഇപ്പോഴും െപൺകുട്ടികൾ കടത്തപ്പെടുന്നുണ്ട്. ബിഷപ് ഉന്നയിച്ച ആശങ്ക പൊതുസമൂഹം ചർച്ച ചെയ്യണം.
മുസ്ലിംലീഗിെൻറ വിദ്യാർഥിനി വിഭാഗമായ 'ഹരിത'യെ പിരിച്ചുവിട്ട വിഷയത്തിൽ സംസ്ഥാന വനിത കമീഷന് ഇരട്ടത്താപ്പാണ്. അഫ്ഗാനിസ്താനിൽ താലിബാൻ ചെയ്യുന്നതാണ് ഇവിടെ ലീഗ് ചെയ്യുന്നത്. കണ്ണൂർ സർവകലാശാലയിൽ ദേശീയ നേതാക്കളെക്കുറിച്ച് പഠിക്കാൻ പാടില്ലെന്നാണോ. സവർക്കറെയും ദീൻദയാലിനെയും കുറിച്ച് പഠിക്കുന്നത് കേരളത്തിൽ മഹാ അപരാധമാണോ? സിലബസിനെ എതിർക്കുന്ന കോൺഗ്രസ് നിലപാട് അസഹിഷ്ണുതയാണ്. സി.പി.എം അതിനെ പിന്തുണക്കുകയാണ്. മതമൗലികവാദികളെ സന്തോഷിപ്പിക്കാനാണ് ഇവരെല്ലാം ദേശീയ നേതാക്കളെ അപമാനിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.