പി.പി.ഇ കിറ്റ് അഴിമതി: മുഖ്യമന്ത്രിയെ പ്രതിചേർക്കണമെന്ന് കെ. സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് കെ.കെ. ശൈലജ പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പി.പി.ഇ കിറ്റ് 1,500 രൂപയ്ക്ക് വാങ്ങിയതെന്ന് മുൻമന്ത്രി പറഞ്ഞത് ഗൗരവതരമാണ്. മൂന്ന് ലക്ഷം പി.പി.ഇ കിറ്റിന് ഓർഡർ നൽകിയതിലൂടെ വലിയ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. 18 ലക്ഷം എൻ 95 മാസ്കും 30 ലക്ഷം ഗ്ലൗസും ഓർഡർ ചെയ്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു.
മഹാദുരിതത്തിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ മൂന്നിരട്ടി തുക അഴിമതിയായി കമ്മീഷനടിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ലോകത്തിന് മുമ്പിൽ നമ്മുടെ നാടിന് അപമാനമായിരിക്കുകയാണ്. ഇത്തരം അഴിമതികൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.