ഇനി ബി.ജെ.പിയുടെ 'വിജയയാത്ര'
text_fieldsകാസർേകാട്: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിയതോടെ സംസ്ഥാനത്ത് ജാഥകൾ അരങ്ങുവാഴാൻ തുടങ്ങി.
സർക്കാറിനെതിരെയുള്ള കുറ്റപത്രവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആദ്യം െഎശ്വര്യ കേരളയാത്രയുമായി ഇറങ്ങിത്തിരിച്ചത്. യാത്ര തിരുവനന്തപുരത്ത് എത്തും മുമ്പാണ് എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയുമായി രംഗത്തെത്തിയത്. ഇൗ ജാഥ സമാപിക്കും മുമ്പ് ബി.ജെ.പിയും യാത്രയുമായി എത്തുകയാണ്.
കേരളത്തിൽ നിലനിൽക്കുന്നത് അഴിമതി ഭരണമാണെന്നും സംശുദ്ധ ഭരണം യു.ഡി.എഫിനു മാത്രമേ കഴിയൂവെന്നും ജനങ്ങളെ ഉദ്ബോധിപ്പിച്ചായിരുന്നു പ്രതിപക്ഷ നേതാവിെൻറ നേതൃത്വത്തിൽ െഎശ്വര്യ കേരള യാത്ര നടത്തുന്നത്. തുടർഭരണമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചായിരുന്നു വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗം.
അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് വിജയയാത്ര നയിക്കുന്നത്.
ഇൗമാസം 21ന് വൈകീട്ട് മൂന്നിന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഏഴിന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.