Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'പെട്ടിക്കട...

'പെട്ടിക്കട കൊള്ളയടിക്കുന്നത് എന്തിന്?' രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ

text_fields
bookmark_border
k surendran
cancel
Listen to this Article

ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. അവിടെയെല്ലാം അദ്ദേഹത്തെ രാഷ്ട്രീയമായാണ് ബി.ജെ.പി നേരിടുന്നത്. എല്ലാ കാര്യത്തിലും രാഹുൽ ഗാന്ധിയും സി.പി.എമ്മും ഒരേ പക്ഷത്താണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് നടക്കുന്നത്.

സ്വർണക്കടത്ത് കേസിൽനിന്ന് ശ്രദ്ധ തിരിച്ചു വിടാനുളള സി.പി.എമ്മിന്റെ ശ്രമമാണ് നടന്നതെല്ലാം. ഓഫിസ് ആക്രമിക്കാൻ നിർദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സി.പി.എം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും കോൺഗ്രസും സി.പി.എമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങളാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranRahul gandhi's office attack
News Summary - K Surendran's statement against rahul gandhi's office attack
Next Story