സ്വപ്നയുമായി കെ.ടി ജലീലിന് വർഷങ്ങളായി ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി മന്ത്രി കെ.ടി ജലീലിന് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജലീലിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി മുടന്തൻ ന്യായങ്ങൾ പറയരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അധികാരത്തിലിരിക്കുന്ന മന്ത്രിയെ എൻ.ഐ.എ സംസ്ഥാനത്ത് ചോദ്യം ചെയ്യുന്നത് ആദ്യമാണ്. ആരോപണം നേരിട്ട ഒരു ഘട്ടത്തിലും രാജി വേണ്ടെന്ന പാർട്ടി നേതാക്കളുടെ നിലപാട് വിചിത്രമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.സത്യം പുറത്ത് വന്നാൽ മന്ത്രിസഭയിലെ കൂടുതൽ പേർ രാജി വയ്ക്കേണ്ടി വരുമെന്ന വസ്തുതയാണ് പാർട്ടിയുടെ ഈ പ്രതിരോധത്തിന് പിന്നിൽ.
കുറ്റവാളികളെ സംരക്ഷിക്കുന്ന ഓഫീസായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറി. അഴിമതി സര്‍ക്കാരാണിതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി. തെളിവ് നശിപ്പിക്കുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പിണറായി സർക്കാർ രാജിവെക്കണമെന്നും സുരന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.