കെട്ടിട നിർമാണച്ചട്ടം ഭേദഗതി ചെയ്യും –മന്ത്രി കെ.ടി. ജലീൽ
text_fieldsതിരുവനന്തപുരം: ജൂൺ ഒന്നുമുതൽ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ പ്രഖ്യാപിച്ചു. പെർഫോമൻസ് ഒാഡിറ്റ് വകുപ്പിനായിരിക്കും ഇതിെൻറ മേൽനോട്ടമെന്ന് തദ്ദേശഭരണ വകുപ്പിലേക്ക് നടന്ന ധനാഭ്യർഥന ചർച്ചക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു. കെട്ടിട നിർമാണച്ചട്ടം ഭേദഗതി ചെയ്യും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്കായി വെവ്വേറെയായി നടപ്പാക്കും.
കെട്ടിടനിർമാണച്ചട്ടങ്ങൾ പരിഷ്കരിക്കുന്നതിന് ഇൻറലിജൻറ് സോഫ്റ്റ് വെയർ സംവിധാനം നടപ്പാക്കും. ഇതുവഴി കെട്ടിടനിർമാണ അപേക്ഷകളിലെ കാലതാമസം ഒഴിവാക്കും. ആദ്യഘട്ടത്തിൽ കോഴിക്കോട്ട് നടപ്പാക്കുന്ന സംവിധാനം രണ്ടുവർഷത്തിനകം സംസ്ഥാന വ്യാപകമാക്കും. ഒരു കുടുംബത്തിൽനിന്ന് രണ്ടുപേർക്ക് അംഗത്വം നൽകാൻ സാധിക്കുംവിധം കുടുംബശ്രീ നിയമാവലിയിൽ മാറ്റംവരുത്തും. കുടുംബശ്രീയിലെ മുഴുവൻ ജീവനക്കാരുെടയും ശമ്പളത്തിൽ ഉടൻ 50 ശതമാനം വർധന വരുത്തും.
പഞ്ചായത്ത് വകുപ്പിൽ 196 അസിസ്റ്റൻറ് എൻജിനീയർമാരുടെയും 165 ഒാവർസീയർമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കണമെന്ന നിർേദശം ധനവകുപ്പ് അംഗീകരിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ മുൻ അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലാണ്. തെരുവോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും. മുഴുവൻ തദ്ദേശഭരണ സ്ഥാപനങ്ങളും ഒരുവർഷത്തിനകം ഡിജിറ്റലാകും. ജൂൺ ഒന്നുമുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനീയർമാർക്ക് തദ്ദേശഭരണസ്ഥാപനങ്ങളിൽനിന്ന് ശമ്പളം നൽകുന്ന ഉത്തരവ് ഉടൻ പുറത്തിറക്കും.
ടൗൺ പ്ലാനിങ് വകുപ്പുകളിൽ കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കാൻ ഡിസംബറിൽ പ്രത്യേക അദാലത് നടത്തും. ആറു ലക്ഷം ഭവനരഹിതർക്ക് ഫ്ലാറ്റുകൾ നൽകുന്ന പദ്ധതി സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പുനലൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അമൃത് പദ്ധതിയിൽ ഉൾപ്പെടുന്ന സംസ്ഥാനത്തെ അഞ്ച് നഗരങ്ങളുടെ വികസനത്തിന് 2357 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
എൻജിനീയറിങ് കോളജുകളിലെ സിവിൽ, ആർക്കിടെക്ചർ വിദ്യാർഥികൾക്ക് ഇേൻറൺഷിപ് മാതൃകയിൽ ഒരുവർഷം തദ്ദേശഭരണ സ്ഥാപനങ്ങളിൽ ജോലിെചയ്യാൻ സാധിക്കുന്ന പദ്ധതി പരിഗണനയിലാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ അഴിമതി വ്യാപകമാണെന്ന വിജിലൻസ് റിപ്പോർട്ടിനെ ഗൗരവമായാണ് കാണുന്നത്. ജനപ്രതിനിധികളുടെ സമിതികളുള്ള സ്ഥാപനങ്ങളിൽ അഴിമതി നടക്കുന്നുവെന്നത് വിചിന്തനം നടത്തേണ്ട കാര്യമാണെന്നും മന്ത്രി ജലീൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.