കെ.ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന: ഉദ്യോഗാർഥികൾ വലഞ്ഞു
text_fieldsകോഴിക്കോട്: അധ്യാപക യോഗ്യത പരീക്ഷയായ കെ.ടെറ്റ് ജയിച്ചവരുടെ അസ്സൽ സർട്ടിഫിക് കറ്റ് പരിശോധന ഉദ്യോഗാർഥികൾക്ക് ദുരിതമായി. ജില്ല വിദ്യാഭ്യാസ ഒാഫിസിെൻറ പരിധ ിയിലുള്ള സെൻററുകളിൽ പരീക്ഷയെഴുതി ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധനയാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അവതാളത്തിലായത്. നാലു വിഭാഗങ്ങളിലായുള്ള 600ഒാളം പേരാണ് അസ്സൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ മാനാഞ്ചിറ ഡി.ഇ.ഒ ഓഫിസിലെത്തിയത്.
ഗർഭിണികളും െകാച്ചുകുട്ടികളുമായി എത്തിയവരുമടക്കം പൊരിവെയിലിൽ വരിനിന്ന് കുഴങ്ങി. രജിസ്ട്രേഷൻ നടത്താനും സർട്ടിഫിക്കറ്റ് പരിശോധിക്കാനും ആവശ്യത്തിന് ജീവനക്കാരില്ലാത്തും ഉദ്യോഗാർഥികളുടെ എതിർപ്പിനിടയാക്കി. ഒടുവിൽ ടോക്കൺ െകാടുത്ത് തിരക്ക് കുറക്കാൻ ശ്രമം നടത്തിയെങ്കിലും സർട്ടിഫിക്കറ്റ് പരിശോധിക്കാതെ, രജിസ്ട്രേഷൻ മാത്രം നടത്തുകയായിരുന്നുവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.
ജില്ല വിദ്യാഭ്യാസ ഒാഫിസിെൻറ പരിധിയിലെ നടക്കാവ് ജി.വി.എച്ച്.എസ്.എസ്, ചാലപ്പുറം ജി.ജി.എം.ജി.എച്ച്.എസ്.എസ്, പ്രോവിഡൻസ് എച്ച്.എസ്.എസ്, ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് എന്നീ സെൻററുകളിൽ പരീക്ഷ എഴുതിയ കെ.ടെറ്റ് യോഗ്യത നേടിയവരുടെ സർട്ടിഫിക്കറ്റുകളാണ് പരിശോധിക്കാൻ തീരുമാനിച്ചത്. രാവിലെ 10.30നുതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉദ്യോഗാർഥികൾ എത്തിയിരുന്നു. നാലു വിഭാഗങ്ങളിലുമുള്ളവർ എത്തിയതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ കുറഞ്ഞ ഉദ്യോഗസ്ഥർക്കായില്ല. മണിക്കൂറുകൾ വെയിൽ െകാണ്ട് പൊരിഞ്ഞതോടെ ഉദ്യോഗസ്ഥരും ഉദ്യോഗാർഥികളും തമ്മിൽ ചെറിയ തോതിൽ വാക്തർക്കവുമുണ്ടായി.
പിന്നീട്, വരിനിന്നവർക്ക് ടോക്കൺ നൽകിയെങ്കിലും മുന്നിൽ നിന്നവരിൽ പലർക്കും കിട്ടിയില്ലെന്നും ആക്ഷേപമുണ്ടായി. രണ്ടു നിറങ്ങളിലുള്ള ടോക്കണുകളാണ് വിതരണം ചെയ്തതെന്നതിനാൽ പലർക്കും ഒരേ നമ്പർ കിട്ടിയതും ആശയക്കുഴപ്പത്തിനിടയാക്കി. കുടിവെള്ളം പോലും ഒരുക്കിയിരുന്നിെല്ലന്നും പലരും പരാതിപ്പെട്ടു. ടോക്കൺ കിട്ടിയ 450 പേരുടെ രജിസ്ട്രേഷൻ നടപടികൾ മാത്രമാണ് തിങ്കളാഴ്ച പൂർത്തിയാക്കിയത്. ബാക്കി 200 പേർക്ക് അടുത്ത ദിവസങ്ങളിലേക്ക് ടോക്കൺ നൽകി. എൽ.പി, യു.പി, ഹൈസ്കൂൾ, സ്പെഷൽ എന്നീ നാലു വിഭാഗങ്ങളുടെയും സർട്ടിഫിക്കറ്റ് പരിശോധന ഒറ്റദിവസം കൊണ്ട് തീർക്കാനുള്ള ശ്രമമാണ് ഉദ്യോഗാർഥികൾക്ക് ദുരിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.