സി.പി.എമ്മിൽ ചേർന്ന കാപ്പ കേസ് പ്രതി ഡി.വൈ.എഫ്.ഐക്കാരന്റെ തല അടിച്ചു തകർത്തു
text_fieldsപത്തനംതിട്ട: സി.പി.എമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ തല അടിച്ചു തകർത്തു. മുൻ ബി.ജെ.പി പ്രവർത്തകൻ കൂടിയായ ഇഡ്ഡലി ശരൺ എന്ന ശരൺ ചന്ദ്രനാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർബോട്ടിൽ കൊണ്ട് ആക്രമിച്ചത്.
കഴിഞ്ഞ മാസം 29ന് ഒരു വിവാഹ സൽകാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തില്ല. എന്നാൽ, ഇന്ന് രാത്രിയോടെ പത്തനംതിട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. ശരണിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.
കാപ്പ കേസ് പ്രതിയായ ശരണിനെയും സംഘത്തിനെയും മന്ത്രി വീണാ േജാർജിന്റെ േനതൃത്വത്തിലാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ച് ആനയിച്ചത്. ഇത് വലിയ വിവാദമായി നിൽക്കുന്നതിനിടെയാണ് പുതിയ ആക്രമണക്കേസ്. തെറ്റായ രാഷ്ട്രീയവും രീതികളും പിന്തുടർന്നവർ അതുപേക്ഷിച്ചാണ് സി.പി.എമ്മിന്റെ ഭാഗമായതെന്നായിരുന്നു ഇതിനെ ന്യായീകരിച്ച് മന്ത്രി വീണാ ജോർജ് പറഞ്ഞത്. അംഗത്വം നൽകിയ ചടങ്ങിൽ മന്ത്രി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ന്യായീകരണവുമായി എത്തിയിരുന്നു. കാപ്പ ചുമത്തിയാൽ ജീവിതകാലം മുഴുവൻ പ്രതിയാകില്ലെന്നാണ് ജില്ലാ സെക്രട്ടറി വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.