കല്ലുവാതുക്കലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കബഡി ഇൻസ്റ്റിറ്റ്യൂട്ട്
text_fieldsപാരിപ്പള്ളി: കായികരംഗത്തിന് പുത്തനുണർവ് നൽകി കല്ലുവാതുക്കലിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കബഡി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നു. 75 ലക്ഷം രൂപ ചെലവിൽ ജില്ല പഞ്ചായത്താണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനത്തിെൻറ ആഭിമുഖ്യത്തിൽ ഇങ്ങനെയൊരു സംരംഭം.
കല്ലുവാതുക്കൽ പഞ്ചായത്ത് ഹൈസ്കൂൾ കേന്ദ്രമാക്കിയാണ് കബഡി ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയവരടങ്ങിയ 15 അംഗ കമ്മിറ്റിക്കാണ് നടത്തിപ്പു ചുമതല. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ശാസ്ത്രീയരീതിയിൽ വിദഗ്ധപരിശീലനം നൽകി ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് സംരംഭം.
അന്താരാഷ്ട്ര മത്സരങ്ങളടക്കം നടത്താൻ കഴിയുന്ന സൗകര്യങ്ങളുള്ളതാണ് കോർട്ട്. പരിശീലനത്തിനും വിശ്രമത്തിനും പ്രാഥമികാവശ്യങ്ങൾക്കുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കബഡി രംഗത്തുള്ള വിദഗ്ധരുടെ നിർദേശപ്രകാരമാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. കായികതാരങ്ങൾ ദിവസവും വന്ന് പരിശീലനം നടത്തി പോകുന്നതിനുള്ള സൗകര്യമാണ് തുടക്കത്തിലുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.