ലോക്സഭ തെരഞ്ഞെടുപ്പിന് കച്ചമുറുക്കി മുസ്ലിം ലീഗ് മൈക്രോ ലെവൽ കമ്മിറ്റികൾ യോഗം ചേരും
text_fieldsതിരൂർ: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ സജീവമാക്കി മുസ്ലിം ലീഗ്. പൊന്നാനി മണ്ഡലം ലീഡേഴ്സ് തെരഞ്ഞെടുപ്പിന് സുസജ്ജമാവാനുള്ള പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. പൊന്നാനി, മലപ്പുറം, വയനാട് ലോക്സഭ മണ്ഡലങ്ങളിലെ ജില്ലയിൽ ഉൾപ്പെടുന്ന ഭാഗങ്ങളിൽ മൈക്രോ ലെവൽ കമ്മിറ്റികൾ (എം.എൽ.സി) സജീവമാക്കും. ഇതിന്റെ ഭാഗമായി ഈ മാസം 17ന് ഈ കമ്മിറ്റികൾ യോഗം ചേരും.
25 മുതൽ 50 വരെ വീടുകൾക്ക് ഒരു കമ്മിറ്റിയെന്ന നിലയിലാകും പ്രവർത്തനം. ലീഡർ, ഡെപ്യൂട്ടി ലീഡർ, കൺവീനർ എന്നിവർക്കാകും ചുമതല. പഞ്ചായത്ത് കമ്മിറ്റിയാണ് മൈക്രോ ലെവൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുക. 17 വയസ്സ് കഴിഞ്ഞവരുടെ പട്ടിക തയാറാക്കി വോട്ട് ചേർക്കാനുള്ള നടപടി ഈമാസം 25നകം എല്ലാ ബൂത്തിലും പൂർത്തിയാക്കണമെന്നും കൂടുതൽ വോട്ട് ചേർത്ത ബൂത്ത്, മണ്ഡലം, മുനിസിപ്പൽ എന്നിവരെ ആദരിക്കുമെന്നും രൂപരേഖയിൽ പറയുന്നു.
ഈ മാസം 20നകം 20 മണ്ഡലങ്ങളിലും കൺവെൻഷനുകൾ നടത്തും. തിരൂർ, മഞ്ചേരി, നിലമ്പൂർ മണ്ഡലംതല ജനജാഗ്രത സദസ്സ് ഒക്ടോബർ രണ്ടിനും തുടർന്ന് ഏഴ് വരെ മറ്റ് മണ്ഡലങ്ങളിലും ജനജാഗ്രത സദസ്സ് നടക്കുമെന്നും ലീഡേഴ്സ് പാർലമെന്റിൽ നേതാക്കൾ അറിയിച്ചു. ‘ഇന്ത്യ ജയിക്കാം, ഒരുമിച്ചിരിക്കാം’ മുദ്രാവാക്യവുമായിട്ടാണ് യോഗങ്ങൾ. ഒക്ടോബർ 31ന് വാർഡ് സമ്മേളനങ്ങൾ നടക്കും. 104 തദ്ദേശ സ്ഥാപനങ്ങളിലൂടെയുള്ള പ്രവർത്തനത്തിനായി 208 സേവകരെ ജില്ല കമ്മിറ്റി നിയോഗിക്കും. അധ്യാപക, സർവിസ് സംഘടനകളിൽനിന്നുള്ളവരായിരിക്കും ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.