മന്ത്രി കടകംപള്ളിയുടെ ചൈന യാത്രക്ക് കേന്ദ്ര വിലക്ക്
text_fieldsതിരുവനന്തപുരം: ചൈനയിൽ നടക്കുന്ന ലോക ടൂറിസം പരിപാടിയിൽ പെങ്കടുക്കാൻ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈമാസം 11 മുതല്‍ 16 വരെയാണ് ലോക ടൂറിസം ഓര്ഗനൈസേഷന് യോഗം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.
സംഭവത്തെക്കുറിച്ച് കടകംപള്ളി സുരേന്ദ്രന് പ്രധാനമന്ത്രിക്ക് പരാതി നല്‍കും. ആവശ്യമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കേരളത്തിെൻറ വികാരമായി ഇക്കാര്യം നരേന്ദ്രമോദിയെ അറിയിക്കുമെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകുന്നു.
െഎക്യരാഷ്ട്ര സഭക്ക് കീഴിലുള്ള സംഘടന സംഘടിപ്പിക്കുന്ന പരിപാടിയില്‍ പെങ്കടുക്കുന്നതിന് കേരളത്തിൽനിന്നുള്ള സംഘത്തിെൻറ തലവനായി വരണമെന്നുള്ള ക്ഷണം കഴിഞ്ഞ ജൂൺ 30നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ലഭിച്ചത്. തുടർന്ന് നയതന്ത്ര പാസ്പോർട്ട്, പൊളിറ്റിക്കൽ ക്ലിയറൻസ് എന്നിവ ലഭിക്കുന്നതിനായി ആവശ്യമായ രേഖകള്‍ കഴിഞ്ഞമാസം രണ്ടാംവാരം തന്നെ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിരുന്നു.
എന്നാൽ, മന്ത്രിക്ക് ചൈനയിലേക്കുള്ള യാത്ര അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പാണ് ഇപ്പോൾ ലഭിച്ചത്. ഇതിന് കാരണമൊന്നും വ്യക്തമാക്കിയിട്ടുമില്ലെന്ന് മന്ത്രിയുടെ ഒാഫിസ് അറിയിച്ചു. മന്ത്രിക്ക് അനുമതി നിഷേധിച്ചത് സംബന്ധിച്ച് വിശദാംശങ്ങെളാന്നും അറിയില്ലെന്ന നിലപാടാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്.
സംസ്ഥാന മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് ഉന്നതതലത്തിലാണ്. വിദേശയാത്രകള്‍ക്ക് അനുമതി നല്‍കുന്നത് വിവിധ വശങ്ങള് പരിശോധിച്ചാണെന്നുമുള്ള വിശദീകരണമാണ് മന്ത്രാലയം നൽകുന്നത്. വിദേശകാര്യ മന്ത്രാലയത്തിെൻറ ഇൗ നടപടി പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തനിക്ക് ചൈനയിലേക്കുള്ള യാത്ര നിഷേധിച്ചതിൽ പ്രത്യേക കാരണമൊന്നുമുണ്ടെന്ന് കരുതുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.