തീർഥപാദമണ്ഡപം ഏറ്റെടുത്തത് ബി.ജെ.പി രാഷ്ട്രീയവൽക്കരിക്കരുത് -കടകംപള്ളി
text_fieldsതിരുവനന്തപുരം: തീർഥപാദമണ്ഡപം ഏറ്റെടുത്തത് കൈയേറ്റം ഒഴിപ്പിക്കലിെൻറ ഭാഗമായാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബി.ജെ.പി വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു. വിദ്യാധിരാജ സഭ ആവശ്യപ്പെട്ടാൽ ചട്ടമ്പിസ്വാമികളുടെ സ്മാരകം വിട്ടുനൽകുമെന്നും കടകംപള്ളി പറഞ്ഞു.
കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സെന്‍റ് സ്ഥലമാണ് സർക്കാർ കഴിഞ്ഞ ദിവസം ഏറ്റെടുത്തത്. റവന്യു വകുപ്പിെൻറ നേതൃത്വത്തിലായിരുന്നു നടപടി.
തീര്‍ഥപാദമണ്ഡപത്തിലെ ഒരു പുതിയ സാംസ്കാരിക സമുച്ചയത്തിന്‍റെ ശിലാസ്ഥാപനം അടുത്ത മാസം 10ന് നടക്കാനിരിക്കെയാണ് റവന്യു വകുപ്പിന്‍റെ നടപടി. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. ഇത് കോടതിയില്‍ വരെ എത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടി കോടതി റദ്ദാക്കിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.