തൃപ്തി ദേശായിക്ക് കോൺഗ്രസ്-ബി.ജെ.പി ബന്ധം- കടകംപള്ളി സുരേന്ദ്രൻ
text_fieldsനിലക്കൽ: ശബരിമല സന്ദർശനത്തിനെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ തടഞ്ഞത് ശരിയായില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സഞ്ചാര സ്വാതന്ത്ര്യം തടയാൻ ആർക്കും അവകാമില്ല. പ്രാകൃതമായ പ്രതിഷേധമാണ് വിമാനത്താവളത്തിന് മുന്നിലുണ്ടായത്. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായി കേരളത്തിലെത്തിയതെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
തൃപ്തി ദേശായി ഇടതുപക്ഷകാരിയല്ല. അവർക്ക് കോൺഗ്രസുമായും ബി.ജെ.പിയുമായാണ് ബന്ധം. മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായുള്ള തൃപ്തി ദേശായിയുടെ ബന്ധം വ്യക്തമാക്കണം. 'കോൺഗ്രസിനായി തെരഞ്ഞെടുപ്പിൽ മൽസരിച്ച് പരാജയപ്പെട്ടയാളാണ് അവർ. രമേശ് ചെന്നിത്തലയും പി.എസ് ശ്രീധരൻ പിള്ളയും വിചാരിച്ചാൽ തൃപ്തി ദേശായിയെ തിരിച്ചയക്കാൻ സാധിക്കും.
ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം ബി.ജെ.പിയുടെ രാഷ്ട്രീയ നാടകത്തിെൻറ ഭാഗമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക മാത്രമാണ് ബി.ജെ.പി ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സാവകാശ ഹരജിയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് ദേവസ്വം ബോർഡാണ്. ഇക്കാര്യത്തിൽ അവർ ഉചിതമായ തീരുമാനമെടുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.