ബി.ജെ.പി ലക്ഷ്യം വെക്കുന്നത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് -കടകംപള്ളി
text_fieldsതിരുവനന്തപുരം: ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് ബി.ജെ.പി ലക്ഷ്യം വെക്കുന്നത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പിൽ നാല് വോട്ട് കൂടുതൽ കിട്ടാനുള്ള ശ്രമമാണ് ഇതെന്നും മുമ്പുണ്ടായിരുന്ന ഇവരുടെ നിലപാട് തന്നെ മാറ്റിയത് അതിെൻറ ഭാഗമാണെന്നും കടകംപള്ളി പ്രതികരിച്ചു.
തുടക്കത്തിൽ തന്നെ നമ്മൾ പറഞ്ഞിട്ടുണ്ട്, ഇത് വിശ്വാസത്തിെൻറ പ്രശ്നമല്ല ബി.ജെ.പിയുടെ അജണ്ടയാണ്. കേരളത്തിലെ വിശ്വാസി സമൂഹത്തെ ശ്രീധരൻപിള്ള വഞ്ചിച്ചിരിക്കുകയാണ്. ബി.ജെ.പി അധ്യക്ഷൻ കേരളത്തിലെ വിശ്വാസികളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും വോട്ടുകൾക്ക് വേണ്ടി ഇത്തരം കൊടിയ വഞ്ചന ഒരു രാഷ്ട്രീയ കക്ഷി കാണിക്കാൻ പാടില്ല.
ശബരിമലയിലെ വിശ്വാസ പ്രശ്നങ്ങൾക്ക് പകരം ആർ.എസ്.എസിെൻറയും ബി.ജെ.പിയുടെയും രാഷ്ട്രീയ അജണ്ടയാണ് തന്ത്രി കൈകാര്യം ചെയ്യുന്നതെന്ന് ബോധ്യപ്പെട്ട് വരികയാണ്. ഇന്നല്ലെങ്കിൽ നാളെ ഇവരുടെ എല്ലാവരുടെയും കള്ളത്തരം കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെടുമെന്നും കടകംപള്ളി പ്രതികരിച്ചു.
അക്രമണം ആസൂത്രണം ചെയ്തത് ബി.ജെ.പിയാണ്. ബി.ജെ.പിയുടെ സംസ്ഥാന സെക്രട്ടറിമാർക്ക് ഇതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളിൽ ചാർജ് കൊടുത്തിരുന്നു. അവിടെയെല്ലാം അക്രമകാരികളെ വിന്യസിച്ച് തുലാം മാസത്തിലെ അഞ്ച് ദിവസങ്ങളിലായി അക്രമം അഴിച്ചുവിട്ടത് അവരാണെന്നും കടകംപള്ളി പറഞ്ഞു.
ബി.ജെ.പിയുടെ അജണ്ട മനസിലാക്കാതെയാണ് യഥാർഥ വിശ്വാസികളിൽ ചിലരടക്കം ഇതിൽ പെട്ടുപോയത്. നമ്മൾ അന്നും ഇന്നും സാധാരണക്കാരോട് അഭ്യർഥിക്കുന്നത് ബി.ജെ.പി നടത്തുന്ന ഇൗ കള്ള നാടകങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.