മന്ത്രിയുടെ ചൈന യാത്രാനുമതി: പുനഃപരിശോധന സാധ്യത മങ്ങുന്നു
text_fieldsതിരുവനന്തപുരം/ന്യൂഡല്‍ഹി: സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശനാനുമതി നിഷേധിച്ച നടപടിയിൽ കേന്ദ്രസർക്കാറിെൻറ പുനഃപരിശോധന സാധ്യത മങ്ങുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നേരന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവർക്ക് കത്തയച്ചെങ്കിലും ശനിയാഴച രാത്രി വൈകിയും മറുപടിയൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
മന്ത്രിക്ക് സന്ദർശനാനുമതി നിഷേധിച്ചതിൽ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിലപാട് ആവർത്തിക്കുക മാത്രമാണ് കേന്ദ്രം ചെയ്തത്. എന്തുകൊണ്ടാണ് അനുമതി നിഷേധിച്ചതെന്ന് വ്യക്തമാക്കാൻ വിദേശകാര്യ മന്ത്രാലയം തയാറായിട്ടില്ല. ഇന്ത്യ-ചൈന തര്‍ക്കമാണ് അനുമതി നിഷേധിക്കാൻ കാരണമെന്നും അതല്ല, ഉദ്യോഗസ്ഥർ മാത്രം പെങ്കടുക്കേണ്ട ചടങ്ങായതിനാലാണ് അനുമതി നിഷേധിച്ചതെന്നുമൊക്കെയുള്ള അനൗദ്യോഗിക വിശദീകരണങ്ങൾ മാത്രമാണ് കേന്ദ്രസർക്കാർ വൃത്തങ്ങളിൽനിന്നുണ്ടായത്.
എന്നാൽ, ഇന്ത്യ-ചൈന തർക്കമല്ല, ഇതിനുപിന്നിൽ രാഷ്ട്രീയം തന്നെയാണെന്ന വിലയിരുത്തലിലാണ് സംസ്ഥാന സർക്കാർ. കേരളത്തിന് ഏറെ പ്രയോജനം ലഭിക്കേണ്ടതായിരുന്നു മന്ത്രിയുടെ ചൈനയുടെ യാത്രയെന്നാണ് കേരള സർക്കാർ പറയുന്നത്. ചൈനയും ഇന്ത്യയും തമ്മിെല ബന്ധം ഏറെ ഉലഞ്ഞിരുന്ന സാഹചര്യത്തിൽപോലും മൂന്നു കേന്ദ്രമന്ത്രിമാർ സന്ദർശനം നടത്തിയിരുന്നു. സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ, മാനവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കർ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ എന്നിവരാണ് വിവിധ സമയങ്ങളിലായി ചൈന സന്ദര്‍ശിച്ചത്. അത്രയും പ്രശ്നമില്ലാത്ത ഇൗ സാഹചര്യത്തിൽ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് എന്നതിൽ വ്യക്തതവരുത്താൻ കേന്ദ്ര മന്ത്രാലയത്തിന് സാധിച്ചിട്ടില്ല. ഈ മാസം 11 മുതല്‍ 16 വരെ ചൈനയില്‍ ലോക ടൂറിസം ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാണ് കടകംപള്ളി സുരേന്ദ്രന് വിദേശമന്ത്രാലയം അനുമതി നിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.