ആഴക്കടൽ മത്സ്യബന്ധന വിവാദം: ഒപ്പുവെപ്പിച്ചത് ചെന്നിത്തലയെന്ന് കടകംപള്ളി; പരിഹാസവുമായി കോൺഗ്രസ്
text_fieldsതിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഗൂഢാലോചന നടത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരാറിൽ എൻ. പ്രശാന്തിനെ കൊണ്ട് ഒപ്പ് വെപ്പിച്ചത് ചെന്നിത്തലയാണെന്നും കടകംപള്ളി ആരോപിച്ചു. ചെന്നിത്തലയുടെ സെക്രട്ടറിയായി പ്രവർത്തിച്ചയാളാണ് എൻ. പ്രശാന്ത്. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും വകുപ്പ് സെക്രട്ടറിയെയും ഇരുട്ടിൽ നിർത്തിയാണ് പ്രശാന്ത് എം.ഒ.യു ഒപ്പുവെച്ചെതന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ ഇൗ പ്രസ്താവനയിൽ പരിഹാസവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. വി.ഡി. സതീശൻ എം.എൽ.എയും ടി.എൻ. പ്രതാപനുമാണ് പ്രതികരണവുമായി രംഗത്തുവന്നത്. മുഖ്യമന്ത്രി അറിയാതെ അദ്ദേഹത്തിെൻറ വകുപ്പില്‍ അദ്ദേഹത്തിന് കീഴിലുള്ള ഐ.എ.എസ് കാരനെക്കൊണ്ട് ധാരാണപത്രത്തില്‍ ഒപ്പുവെപ്പിക്കുക എന്നത് നിസ്സാര കാര്യമല്ലെന്നും സതീശന് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു സതീശെൻറ പ്രതികരണം. ഒപ്പുെവച്ചതിെൻറ പിറ്റേദിവസം അത് സര്‍ക്കാറിെൻറ നേട്ടങ്ങളുടെ പട്ടികയില്‍പെടുത്തി മാധ്യമങ്ങളില്‍ പരസ്യവും വാര്‍ത്തയും വന്നു. എന്നിട്ടും മുഖ്യമന്ത്രിയും 19 മന്ത്രിമാരും അവരുടെ 30 വീതമുള്ള പേഴ്സനല്‍ സ്റ്റാഫും അറിഞ്ഞില്ല എന്നത് അതിനേക്കാള്‍ കെങ്കേമമെന്നും സതീശൻ പരിഹസിച്ചു.
കളവ് കൈയോടെ പിടികൂടിയപ്പോൾ പിടികൂടിയ ആളുകളുടെ മെക്കിട്ട് കേറാൻ ശ്രമിക്കുകയാണെന്ന് ടി.എൻ. പ്രതാപൻ പ്രതികരിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസർ ഉൾപ്പെടെ മുഴുവൻ ഉദ്യോഗസ്ഥരും പ്രതിപക്ഷ നിയന്ത്രണത്തിലാെണന്ന് പറയുന്നത് സർക്കാറിന് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.