ആരാധനാലയങ്ങൾ തുറന്നത് കേന്ദ്രസർക്കാർ നിർദേശ പ്രകാരം -കടകംപള്ളി സുേരന്ദ്രൻ
text_fieldsതിരുവനന്തപുരം: കേന്ദ്രസർക്കാർ നിർദേശമനുസരിച്ചാണ് സംസ്ഥാനത്ത് ആരാധനാലയങ്ങൾ തുറന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആരാധനാലയങ്ങൾ തുറക്കണമെന്ന് സംസ്ഥാനത്തിന് നിർബന്ധമില്ല. ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനെമടുത്തത് കേന്ദ്രസർക്കാരാണ്. ആരാധനാലയങ്ങൾ തുറക്കാനുള്ള തീരുമാനം ആലോചിച്ച ശേഷമാണ് നടപ്പാക്കിയത്.
സംസ്ഥാന സർക്കാർ എടുത്തുചാടി തീരുമാനം എടുത്തിട്ടില്ല. വിവിധ മത മേലധ്യക്ഷൻമാരുമായി ചർച്ച നടത്തിയാണ് ആരാധനാലയങ്ങൾ തുറക്കാമെന്ന തീരുമാനത്തിലെത്തിയത്. കോവിഡിനെതിരെ മുൻകരുതലുകൾ കേരളം സ്വീകരിച്ചു. കേന്ദ്രം പറഞ്ഞതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘വി. മുരളീധരൻ വോട്ടുരാഷ്ട്രീയം കളിക്കരുത്’
കേന്ദ്രമന്ത്രി വി. മുരളീധരൻ ഇരിക്കുന്ന സ്ഥാനം ഏതാണെന്ന് ഓർക്കണം. മൂന്നാം തരം രാഷ്ട്രീയ നേതാവ് സംസാരിക്കുന്ന പോലെ വോട്ടുരാഷ്ട്രീയം കളിക്കരുത്. അമ്പലം തുറന്നില്ലെങ്കിൽ ശബരിമല ആവർത്തിക്കാമെന്ന് കരുതി വി. മുരളീധരൻ സുവർണാവസരം കാത്തിരിക്കുകയായിരുന്നു. അത് നടക്കാത്തതിലെ അസഹിഷ്ണുത മാത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതിനാൽ വി. മരളീധരനോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.