അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ്: തന്ത്രിമാർ ജീവനക്കാരെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല തന്ത്രിമാർ ദേവസ്വം ജീവനക്കാർ മാത്രമാണെന്നും അവർക്ക് ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അനുമതിയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തന്ത്രി ദേവസ്വം ബോര്‍ഡിെൻറ 6000 ജീവനക്കാരില്‍ ഒരാള്‍ മാത്രമാണ്. അവരുടെ അവകാശ അധികാരങ്ങള്‍ ദേവസ്വം ബോര്‍ഡ് മാന്വലിെൻറ നാലാം അധ്യായത്തില്‍ കൃത്യമായി പറയുന്നുണ്ട്. പാരമ്പര്യമായി വരുന്നവരും നിയമിക്കുന്നവരും തന്ത്രിമാരില്‍ പെടും. ശാന്തിക്കാരുടേതുപോലെ ഉത്തരവാദിത്വം നിറവേറ്റേണ്ടവരാണ് അവരും. ക്ഷേത്രതന്ത്രം കൈകാര്യം ചെയ്യുമ്പോള്‍ തന്ത്രിമാർ ദേവസ്വം ബോര്‍ഡിെൻറ നിയന്ത്രണത്തിന് വിധേയമായിരിക്കും. ബോര്‍ഡ് പുറപ്പെടുവിക്കുന്ന ചട്ടങ്ങള്‍ക്ക് അവർ വിധേയരാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ശബരിമലയിൽ യുവതീപ്രവേശനമുണ്ടായാൽ നടയടക്കുമെന്ന പ്രസ്താവനയിൽ തന്ത്രിയുടെ വിശദീകരണം ദേവസ്വം ബോർഡ് പരിശോധിച്ചു വരികയാണ്. ബോർഡിന്് തന്ത്രിയോട് വിശദീകരണം ചോദിക്കാൻ അവകാശമുണ്ട്. അതിനനുസരിച്ചാണ് വിശദീകരണം തേടിയതെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ പി.സി ജോര്‍ജ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഒരു സംഘടനയുടേയും നേതൃത്വത്തിലല്ല ശബരിമലയിൽ അന്നദാനം നടത്തുന്നത്. പമ്പയിലും നിലയ്ക്കലിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോർഡ് തന്നെയാണ്. അന്നദാനത്തിനായുള്ള വസ്തുവകകളും ധനസഹായവും എല്ലാ തരത്തിലുള്ള സംഘടനകളും നൽകാറുണ്ട്. അന്നദാനത്തിന് കുമ്മനത്തിെൻറ പാർട്ടി സഹായം തന്നാലും സ്വീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.