കുമ്മനത്തിന്‍റേത് അൽപത്തരം: കടകംപള്ളി സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയിൽ ഇ.ശ്രീധരനുണ്ടാകുമെന്ന കുമ്മനത്തിന്‍റെ പ്രഖ്യാപനം അൽപത്തരമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്താം എന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം പ്രഖ്യാപിക്കുന്നതിന് മുൻപ് കുമ്മനം ഇക്കാര്യം പറയുന്നത് അൽപത്തരമാണെന്നും മന്ത്രി പറഞ്ഞു.
പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യമെന്നും കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. ശ്രീധരനെയും ചെന്നിത്തലയെയും മെട്രോ ഉദ്ഘാടന വേദിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫിസ് ഇരുവരെയും ഉൾപ്പെടുത്താൻ ധാരണയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.