അവഗണനയിൽ കാടുപിടിച്ച് കടമ്മനിട്ട പടയണി ഗ്രാമം
text_fieldsപത്തനംതിട്ട: പുതിയ തലമുറക്ക് പടയണിയെപ്പറ്റി അറിയാനും പഠിക്കാനും പടയണി അനുബന്ധ കലാരൂപങ്ങൾക്ക് പരിശീലനം നൽകാനും വേണ്ടിയുള്ള കടമ്മനിട്ട പടയണി ഗ്രാമം കാടുപിടിച്ച് കിടക്കുന്നു. പത്തനംതിട്ടയിൽനിന്ന് ആറു കിലോമീറ്റർ അകലെ കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിനു സമീപമാണ് കടമ്മനിട്ട പടയണി ഗ്രാമം. 2006ലാണ് പ്രവർത്തനം ആരംഭിച്ചത്. പടയണി, തപ്പുമേളം, വേലകളി, ചെണ്ട, എന്നിവയുടെയും അനുബന്ധ കലാരൂപങ്ങളുടെയും പരിശീലനമാണ് ലക്ഷ്യം.
എന്നാൽ, വർഷങ്ങളായിട്ടും പടയണി ഗ്രാമം പദ്ധതി പൂർത്തിയായില്ല. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ മുഖേന നടപ്പാക്കുന്ന നിർമാണ പ്രവൃത്തികൾക്ക് ചുമതലപ്പെടുത്തിയത് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷനെയാണ്. ഇടക്ക് അവർക്ക് കുടിശ്ശിക വന്നതും പണി മുടങ്ങാൻ കാരണമായിരുന്നു. പ്രദേശവാസികൾ സൗജന്യമായി നൽകിയ സ്ഥലം ഉൾപ്പെടെ മൂന്ന് ഏക്കറിലാണ് പടയണി പഠന പരിശീലന ഗവേഷണ വിനോദസഞ്ചാര കേന്ദ്രം. 2009 ഒക്ടോബറിലാണ് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കുന്നത്. മൊത്തം നാലു കോടിയുടെ പദ്ധതിയാണ്. 2016ൽ ആദ്യഘട്ടം ഉദ്ഘാടനം നടന്നു. പടയണി ഗ്രാമം പദ്ധതിയിൽ വിഭാവനം ചെയ്ത രണ്ട് ഘട്ടം വരെ പണി തീർന്നിട്ടുണ്ട്. മൂന്നാം ഘട്ടം പൂർത്തിയായിട്ടില്ല. മൊത്തം നാല് ഘട്ടംകൊണ്ട് പൂർത്തിയാക്കുന്നതാണ് പദ്ധതി.
സർക്കാറിെൻറ വിഹിതം ഉപയോഗിച്ച് അലങ്കാര ഗോപുരം, മണ്ഡപം, കുളം നവീകരണം (34 ലക്ഷം), പടയണി കളരി, ശുചിമുറികൾ, വൈദ്യുതീകരണം (45 ലക്ഷം) എന്നിവയെക്കെ പൂർത്തിയായിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുവദിച്ച 1.26 കോടി ഉപയോഗിച്ച് െഗസ്റ്റ് ഹൗസും പടയണി മ്യൂസിയവും നിർമിച്ചു. ഇനിയും രണ്ടു കോടി കൂടിയുണ്ടെങ്കിൽ മാത്രമേ മുഴുവൻ പണിയും പൂർത്തിയാക്കാൻ കഴിയുകയുള്ളൂ. െഗസ്റ്റ് ഹൗസ് മുളയിലാണ് നിർമിച്ചിട്ടുള്ളത്. ഭിത്തിയും മേൽക്കൂരയുടെ ഭാഗങ്ങളും മുളയാണ്. ഇനിയും ഗവേഷണ കേന്ദ്രം, ഓപൺ എയർ തിയറ്റർ, പടയണി ഡോക്കുമെേൻറഷൻ സെൻറർ, തറയുെട പണികൾ ഇവയെല്ലാം പൂർത്തിയാക്കാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.