ആദ്യ ഉൗഴത്തിന് വാദിച്ച് തോറ്റ് കടന്നപ്പള്ളിയും ഗണേഷും
text_fieldsതിരുവനന്തപുരം: ഒറ്റ എം.എൽ.എമാരുള്ള കക്ഷികളിൽ മന്ത്രിസഭയിൽ ആദ്യ അവസരത്തിനായി വാദിച്ച് കോൺഗ്രസ് എസും കേരളാ കോൺഗ്രസ് ബിയും. തെൻറ സീനിയോറിറ്റി, കഴിഞ്ഞ സർക്കാറിെൻറ തുടർച്ചയായി മന്ത്രിയാകുന്നത് തുടങ്ങിയവ കണക്കിലെടുത്ത് ആദ്യ അവസരം നൽകണമെന്നായിരുന്നു കോൺഗ്രസ് എസിലെ കടന്നപ്പള്ളി രാമചന്ദ്രെൻറ വാദം. ആർ. ബാലകൃഷ്ണപിള്ളയെ പോലൊരു നേതാവിെൻറ പിൻഗാമിയാണ് ഗണേഷ് കുമാറെന്നും അതിനാൽ ആദ്യ ടേമും നല്ല വകുപ്പും വേണമെന്നും കേരളാ കോൺഗ്രസ് (ബി) പ്രതിനിധി ആവശ്യപ്പെട്ടു.
പക്ഷേ, സാമുദായിക, പ്രാദേശിക പ്രാതിനിധ്യത്തിെൻറ അടിസ്ഥാനത്തിലാണ് ജനാധിപത്യ കേരളാ കോൺഗ്രസിനും െഎ.എൻ.എല്ലിനും ആദ്യ ഉൗഴം നൽകുന്നതെന്ന് എൽ.ഡി.എഫ് യോഗത്തിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിധിച്ചതോടെ കടന്നപ്പള്ളിക്കും ഗണേഷ് കുമാറിനും പിന്നൊന്നും പറയാനുണ്ടായിരുന്നില്ല. അതുപോലെ ആദ്യ രണ്ടരവർഷ മന്ത്രിസ്ഥാനത്തിനോട് ജനാധിപത്യ കേരളാ കോൺഗ്രസ് വിമുഖത പ്രകടിപ്പിച്ചതോടെ വീണ്ടും പിണറായി വിധികർത്താവായി, 'എടുത്ത തീരുമാനത്തിൽ മാറ്റം വരുത്താൻ പറ്റില്ല. പലതും പരിഗണിച്ചാണ് ഇൗ തീരുമാനം'. അതോടെ ആൻറണി രാജു ആദ്യ ടേം മന്ത്രിയാകാൻ മനസ്സുകൊണ്ട് ഒരുങ്ങി.
അഭിപ്രായഭിന്നതയൊന്നുമില്ലാതെ െഎകകണ്േഠ്യനയായിരുന്നു എൽ.ഡി.എഫിൽ ഘടകകക്ഷികളുടെ മന്ത്രിമാരുടെ എണ്ണം തീരുമാനിച്ചത്. സി.പി.എം ഘടകകക്ഷികളുമായി നടത്തിയ ചർച്ച ക്രോഡീകരിച്ച് റിപ്പോർട്ട് ചെയ്തത് കോടിേയരി ബാലകൃഷ്ണനായിരുന്നു. ഏക എം.എൽ.എമാരുള്ള നാല് കക്ഷികൾ രണ്ടരവർഷം വീതം പങ്കുവെക്കണമെന്ന് വ്യക്തമാക്കിയ കോടിയേരി, എൽ.ജെ.ഡിയെ തൽക്കാലം പരിഗണിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ജെ.ഡി.എസിെൻറ മന്ത്രിസ്ഥാനം പറഞ്ഞപ്പോൾ എൽ.ജെ.ഡി ലയിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും രണ്ട് കക്ഷികളെയും ഒന്നായി കണ്ടാണ് ദളിന് മന്ത്രിസ്ഥാനം നൽകുന്നതെന്നും പറഞ്ഞു.
ഞായറാഴ്ചത്തെ ഉഭയകക്ഷി ചർച്ചയിൽതന്നെ മന്ത്രിസ്ഥാനമില്ലെന്ന് വ്യക്തമായ എൽ.ജെ.ഡി പ്രതിനിധികൾ മറുത്തൊന്നും പ്രതികരിച്ചില്ല. പക്ഷേ, ചെറുതും വലുതുമായ കക്ഷികളുടെ പ്രവർത്തനഫലമായാണ് എൽ.ഡി.എഫ് വിജയിച്ചതെന്ന് മാത്രം പറഞ്ഞു. രണ്ട് മന്ത്രിസ്ഥാനത്തിനായി അവസാന നിമിഷം വരെ വാദിച്ച കേരളാ കോൺഗ്രസ് (എം) നേതൃത്വവും ഒരു മന്ത്രിയേ ഉള്ളൂവെന്ന തീരുമാനത്തിൽ വിമുഖത കാട്ടിയില്ല. കാബിനറ്റ് പദവിയോടെയുള്ള ചീഫ് വിപ്പ് സ്ഥാനവും അവർക്ക് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.