പത്രജീവനക്കാരുടെ പ്രശ്നങ്ങൾ അനുഭാവപൂർവം പരിഗണിക്കും –മന്ത്രി
text_fields
െകാച്ചി: പത്രജീവനക്കാരുടെ പ്രശ്നങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്രജീവനക്കാരുടെ പെൻഷൻ വർധന, പഠന ഗവേഷണ കേന്ദ്രം ആരംഭിക്കാനാവശ്യമായ സഹായം അടക്കമുള്ള വിഷയങ്ങൾ സർക്കാർ പരിഗണിക്കും. മാധ്യമപ്രവർത്തക വേജ് ബോർഡ് ഉടൻ രൂപവത്കരിച്ച് കേന്ദ്ര സർക്കാറിന് മേൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ബോൾഗാട്ടി പാലസിൽ നടന്ന പരിപാടിയിൽ ഫെഡറേഷൻ പ്രസിഡൻറ് ജെയ്സൺ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഗോപൻ നമ്പാട്ട്് ആമുഖ പ്രഭാഷണം നടത്തി. മാറുന്ന ലോകവും തൊഴിലാളി നിയമവും എന്ന വിഷയത്തിൽ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം ജോൺ ഫെർണാണ്ടസ് എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോർജ്, ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിന്ധുമോൾ, പ്രസ് ക്ലബ് ട്രഷറർ പി.എ. മെഹബൂബ്, ആർ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. പി.എഫ് പരിഷ്കാരങ്ങൾ എന്ന വിഷയത്തിൽ പി.എ.ഫ് എൻഫോഴ്സ്മെൻറ് ഓഫിസർ ഫീബിൽ അശോകൻ ക്ലാസ് എടുത്തു. സംസ്ഥാന വൈസ് പ്രസിഡൻറ് എം.എൻ. ശശിന്ദ്രൻ സ്വാഗതവും ജില്ല സെക്രട്ടറി ടി.എം. ഷിഹാബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.