കടവൂർ ജയൻ വധക്കേസ്: ഒമ്പത് ആർ.എസ്.എസ് പ്രവർത്തകർക്കും ജീവപര്യന്തം
text_fieldsകൊല്ലം: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന കടവൂർ ജയനെ കൊലപ്പെടുത്തിയ കേസിൽ കുറ്റ ക്കാരെന്ന് കണ്ടെത്തിയ ഒമ്പത് ആർ.എസ്.എസ് പ്രവർത്തകരെയും ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. കൊല്ലം രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്താണ് ശിക്ഷ വിധിച്ചത്.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ തൃക്കടവൂർ വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), തൃക്കടവൂർ മതിലിൽ അഭി നിവാസിൽ രജനീഷ് (31-രഞ്ജിത്ത്), തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു (36), മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ് (31), കടവൂർ പരപ്പത്ത് ജങ്ഷൻ പരപ്പത്തുവിള തെക്കതിൽ പ്രണവ് (29), കൊറ്റങ്കര ഇടയത്ത് ഇന്ദിരഭവനിൽ ഗോപകുമാർ (36), കടവൂർ കിഴക്കടത്ത് അരുൺ (34 -ഹരി), കടവൂർ വൈക്കം താഴതിൽ പ്രീയരാജ് (39 -അനിയൻകുഞ്ഞ്), കടവൂർ താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39) എന്നിവർ തിങ്കളാഴ്ച പുലർച്ച അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
രാവിലെ 11.15ന് കോടതിയിൽ ഹാജരാക്കിയവരെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉച്ചക്ക് 1.30 ഓടെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകളിലായി നാല് വർഷവും മൂന്നുമാസവും കൂടി പ്രതികൾ ശിക്ഷ അനുഭവിക്കണം. ഒരു ലക്ഷം രൂപ വീതം പിഴ ഒടുക്കണം. പിഴതുക ജയെൻറ മാതാവിന് നൽകാനും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.